നാവികസേനയിൽ എക്സിക്യൂട്ടിവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവിസ് കമീഷൻ ഓഫിസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ 2025 ജനുവരിയിൽ പരിശീലനം ആരംഭിക്കും. വിവിധ ബ്രാഞ്ചുകളിലായി ആകെ 254 ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഓരോ ബ്രാഞ്ചിലും വിവിധ കേഡറുകളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ.
എക്സിക്യൂട്ടിവ് ബ്രാഞ്ച്: ജനറൽ സർവിസ് 50, പൈലറ്റ് 20, നേവൽ എയർ ഓപറേഷൻസ് ഓഫിസർ 18, എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി) 8, ലോജിസ്റ്റിക്സ് 30, നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ 10.
എജുക്കേഷൻ ബ്രാഞ്ച് 18. ടെക്നിക്കൽ ബ്രാഞ്ച്: എൻജിനീയറിങ് ജനറൽ സർവിസ് 30, ഇലക്ട്രിക്കൽ (ജി.എസ്) 50, നേവൽ കൺസ്ട്രക്ടർ 20.
യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/എം.ബി.എ/എം.സി.എ/എം.എസ്.സി (ഐ.ടി)/എം.എസ്സി (മാത്സ്/ഓപറേഷണൽ റിസർച്ച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/കെമിസ്ട്രി/എം.ടെക് (തെർമൽ/പ്രൊഡക്ഷൻ/മെഷ്യൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജിനീയറിങ്/ഇ.ഡി/വി.എൽ.എസ്.ഐ/പവർ സിസ്റ്റം എൻജിനീയറിങ്).
യോഗ്യതാ പരീക്ഷ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എൻജിനീയറിങ് ഏത് ബ്രാഞ്ചുകാർക്കും അപേക്ഷിക്കാം. നേവൽ എയർ ഓപറേഷൻസ് ഓഫിസർ, എജുക്കേഷൻ ബ്രാഞ്ച് എന്നിവക്ക് അപേക്ഷിക്കുന്നതിന് പത്താംക്ലാസ് മുതലുള്ള എല്ലാ പരീക്ഷകളിലും 60 ശതമാനം മാർക്കിൽ കുറയാതെ ഉണ്ടാകണം. മെഡിക്കൽ, ഫിസി ആൻഡ് ഫിറ്റ്നസ് ഉണ്ടായിരിക്കണം.
പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, പരിശീലനം, ശമ്പളം ഉൾപ്പെടെയുള്ള വിജ്ഞാപനം www.joinindiannavy.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
പൈലറ്റ് കേഡർ തസ്തികക്ക് പ്രാബല്യത്തിലുള്ള കമേർസ്യൽ പൈലറ്റ് ലൈസൻസുണ്ടായിരിക്കണം. എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുള്ളവർക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ 5 ശതമാനം മാർക്കിളവ് ലഭിക്കും. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നൽകും. വൈദ്യപരിശോധനയുണ്ടാവും.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ സബ്ലഫ്റ്റനന്റ് പദവിയിൽ എസ്.എസ്.സി ഓഫിസറായി 56100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.