ഹൈദരാബാദ് ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ വാച്ച്മാൻ തസ്തികയിലെ 271 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശ്, അന്തമാൻ-നികോബാർ ദ്വീപുകൾ, തെലങ്കാന എന്നിവിടങ്ങളിലെ ഒാഫിസുകളിലേക്കാണ് നിയമനം.
ആന്ധ്രപ്രദേശിൽ 158 ഒഴിവും (എസ്.സി -25, എസ്.ടി-11, ഒ.ബി.സി-43, ജനറൽ-79) അന്തമാൻ-നികോബാർ ദ്വീപുകളിൽ 12 ഒഴിവും (എസ്.ടി-ഒന്ന്, ഒ.ബി.സി-മൂന്ന്, ജനറൽ-എട്ട്) തെലങ്കാനയിൽ 101 ഒഴിവും (എസ്.സി-16, എസ്.ടി-ഏഴ്, ഒ.ബി.സി-27, ജനറൽ-51) ആണുള്ളത്. യോഗ്യത: എട്ടാംക്ലാസ് വിജയിച്ചിരിക്കണം. പ്രായം ജൂലൈ ഒന്നിന് 18 നും 25 നും ഇടയിൽ. എഴുത്തുപരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. 250 രൂപ അപേക്ഷഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർ, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ, വിമുക്തഭടന്മാർ, വനിതകൾ എന്നിവർ ഫീസടക്കേണ്ടതില്ല. വെബ്സൈറ്റിലൂടെ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾക്ക് http://www.fciregionaljobs.com/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.