സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖ/ ഓഫിസുകളിലേക്ക് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. 3000 ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. അപ്രന്റിസ്ഷിപ് പരിശീലനത്തിനായി www.nats.education.gov.inൽ രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
വിജ്ഞാപനം https://centralbankofindia.co.inൽ ലഭ്യമാണ്. ഓൺലൈനായി ജൂൺ 17 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ + ജി.എസ്.ടി. എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ്/വനിതകൾ 600 രൂപ + ജി.എസ്.ടി, ഭിന്നശേഷിക്കാർക്ക് (പി.ഡബ്ലിയു.ബി.ഡി) 400 രൂപ + ജി.എസ്.ടി.
ജൂൺ 23 ന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റിലൂടെയാണ് സെലക്ഷൻ. 12 മാസത്തേക്കാണ് അപ്രന്റിസ് പരിശീലനം.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഡിവിഷനുകളിലായി 81 ഒഴിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.