കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിലേക്ക് പ്രൈമറി, അപ്പർ പ്രൈമറി സ്കൂൾ ടീച്ചർമാരെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാർ സമഗ്ര ശിക്ഷ പദ്ധതിയിലേക്ക് താൽക്കാലിക നിയമനമാണ്.
പ്രൈമറി ടീച്ചർ തസ്തികയിൽ 195 ഒഴിവുകളുണ്ട്. പ്രതിമാസ ശമ്പളം 22,000 രൂപ. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ സീനിയർ സെക്കൻഡറി/പ്ലസ് ടു. രണ്ടുവർഷത്തെ എലിമെൻററി എജുക്കേഷൻ ഡിപ്ലോമയും (ഡി.എൽ.എസ്) . ബിരുദവും ഡി.എൽ.എസ്/ബി.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 30.
അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിൽ 120 ഒഴിവുകൾ. ശമ്പളം 23,000 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ BA/BSc/BCom ബിരുദവും ബി.എഡും. ഡിഗ്രിയും ഡി.എൽ.എസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവുകൾ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.dnh.gov.in, www.ddd.gov.in, www.diu.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.