വ്യോമസേനയിൽ ൈഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ഓഫിസറാകാൻ എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദക്കാർക്ക് അവസരം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്, എൻ.സി.സി സ്പെഷൽ എൻട്രി വഴിയാണ് സെലക്ഷൻ. 317 ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. പരീക്ഷ ഫീസ് 250 രൂപ. എൻ.സി.സി സ്പെഷൽ എൻട്രിയിലേക്കുള്ള രജിസ്ട്രേഷന് ഫീസില്ല. 2023 ജനുവരിയിലാരംഭിക്കുന്ന പരിശീലന കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഔദ്യോഗിക വിജ്ഞാപനം https://afcat.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ. അപേക്ഷ ഓൺലൈനായി ഡിസംബർ ഒന്നുമുതൽ 30 വരെ.
പെർെമനൻറ്/ഷോർട്ട് സർവിസ് കമീഷൻ അടിസ്ഥാനത്തിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്, എൻട്രി വഴി ൈഫ്ലയിങ് ബ്രാഞ്ചിൽ 77 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിൽ 129 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ്, ലോജിസ്റ്റിക്സ് വിഭാഗങ്ങളിലായി 111 ഒഴിവുകളിലുമാണ് നിയമനം.
ൈഫ്ലയിങ് ബ്രാഞ്ചിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറായി 14 വർഷം സേവനമനുഷ്ഠിക്കാം. ൈഫ്ലയിങ് ഓഫിസർ തസ്തികയിൽ 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ് നിയമനം. ഒരുവർഷത്തെ പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റുണ്ട്. എൻ.സി.സി സ്പെഷൽ എൻട്രി വഴിയും ൈഫ്ലയിങ് ബ്രാഞ്ചിൽ ഓഫിസറാകാം.
പ്രായപരിധി ൈഫ്ലയിങ് ബ്രാഞ്ചിലേക്ക് 2023 ജനുവരി ഒന്നിന് 20-24 വയസ്സ്.
കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വയസ്സുവരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്ക് പ്രായപരിധി 20-26 വയസ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.