തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ കേരള, മഹാത്മാഗാന്ധി സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ നിയമനത്തിന് ഡിസംബർ 5 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.travancoredevaswomboard.orgൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. കോളജ്, വിഷയങ്ങൾ, ഒഴിവുകൾ എന്നീ ക്രമത്തിൽ ചുവടെ:
•ഡിബി കോളജ് ശാസ്താംകോട്ട - മാത്തമാറ്റിക്സ് -6, പൊളിറ്റിക്സ് -3, മലയാളം -2, ഇക്കണോമിക്സ്-1.
•ശ്രീ അയ്യപ്പ കോളജ്, എരമല്ലിക്കര -മാത്തമാറ്റിക്സ് -1.
•ഡിബി പമ്പ കോളജ്, പരുമല -മാത്തമാറ്റിക്സ് -4, ഫിസിക്സ് -2, കോമേഴ്സ് -2, ഇംഗ്ലീഷ് -1, ബോട്ടണി -1, ഫിസിക്കൽ എജുക്കേഷൻ -1.
• ഡിബി കോളജ് തലയോലപ്പറമ്പ് -മലയാളം -3, മാത്തമാറ്റിക്സ് -2, ഫിസിക്സ് -2, കോമേഴ്സ് -1, പൊളിറ്റിക്സ് -1.
യു.ജി.സി/വാഴ്സിറ്റി/ഗവൺമെൻറ് ചട്ടങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമന നടപടികൾ സ്വീകരിക്കുക. ഓരോ വാഴ്സിറ്റിയുടെയും കീഴിലുള്ള തസ്തിക/വിഷയങ്ങൾക്ക് പ്രത്യേകം അപേക്ഷ നൽകണം. നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.