ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 354 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. (പരസ്യനമ്പർ 02/2021).
മൾട്ടി സ്കിൽഡ് വർക്കർ പെയിൻറർ, ഒഴിവുകൾ 33, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പെയിൻറർ ട്രേഡിൽ ഐ.ടി.ഐ (NCVT/SCVT) സർട്ടിഫിക്കറ്റ് വേണം. ശമ്പളനിരക്ക് 18,000-56,900 രൂപ.
മൾട്ടി സ്കിൽഡ് വർക്കർ മെസ് വെയിറ്റർ, ഒഴിവുകൾ 12, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ശമ്പളനിരക്ക് 18,000-56,900 രൂപ.
വെഹിക്കിൾ മെക്കാനിക്, ഒഴിവുകൾ 293, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. മെക്കാനിക് മോട്ടോർ വെഹിക്കിൾ/ഡീസൽ/ഹീറ്റ് എൻജിൻ സർട്ടിഫിക്കറ്റുണ്ടായിരിക്കണം. മെക്കാനിക് ഇേൻറണൽ കമ്പസ്റ്റൺ എൻജിൻ/ട്രാക്ടർ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. ആർമി ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. ശമ്പളനിരക്ക് 19,900-63,200 രൂപ.
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് (ഒ.ജി), ഒഴിവുകൾ 16, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ശമ്പളനിരക്ക് 19,900-63,200 രൂപ.
അപേക്ഷകർക്ക് 157 സെ.മീറ്റർ ഉയരവും 75-80 സെ.മീറ്റർ നെഞ്ചളവും 50 കിലോഗ്രാം ഭാരവും ഉണ്ടാകണം.
പ്രായപരിധി 18-25/27. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.bro.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ പരസ്യതീയതി മുതൽ 45 ദിവസത്തിനകം അക്നോളഡ്ജ്മെൻറ് ഉൾപ്പെടെ രജിസ്ട്രേഡ് തപാലിൽ The Commandant, GREF CENTRE, Dighi camp, pune-411015 എന്ന വിലാസത്തിൽ ലഭിക്കണം.
സെലക്ഷൻ ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ പുണെയിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.