സഹകരണസംഘം/ബാങ്കുകളിൽ ജൂനിയർ ക്ലർക്ക് / കാഷ്യർ തസ്തികയിൽ 387 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് സഹകരണ സർവിസ് പരീക്ഷ ബോർഡ് ഡിസംബർ രണ്ട് വൈകീട്ട് അഞ്ചു മണിവരെ അപേക്ഷകൾ സ്വീകരിക്കും. (വിജ്ഞാപനം: 7/2020) അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.csebkerala.org ൽനിന്നും ഡൗൺലോഡ് ചെയ്യാം. ഒരാൾക്ക് ഒന്നിലധികം ബാങ്കുകളിലേക്ക് അപേക്ഷിക്കാം.
നേരിട്ടുള്ള നിയമനമാണിത്. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നാണ് നിയമനം.
ഒാരോ ജില്ലയിലും വിവിധ സഹകരണസംഘം / ബാങ്കുകളിലായി ലഭ്യമായ ഒഴിവുകൾ: തിരുവനന്തപുരം-38, കൊല്ലം-35, പത്തനംതിട്ടം-17, ആലപ്പുഴ-9, കോട്ടയം-49, ഇടുക്കി-14, എറണാകുളം-68, തൃശൂർ-45, പാലക്കാട്-14, മലപ്പുറം-32, കോഴിക്കോട്-33, വയനാട്-1, കണ്ണൂർ -19, കാസർകോട്-1. ഓരോ സഹകരണ ബാങ്കിലും ലഭ്യമായ ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സിയും സഹകരണ ജൂനിയർ ഡിപ്ലോമയും (ജെ.ഡി.സി). തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. അല്ലെങ്കിൽ ബി.കോം- കോഓപറേഷൻ അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി) അല്ലെങ്കിൽ എച്ച്.ഡി.സി ആൻറ് ബി.എം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി (കോഓപറേഷൻ ആൻറ് ബാങ്കിങ്).
പ്രായപരിധി 1.1.2020ൽ 18-40 വയസ്സ്. എസ്.സി/എസ്.ടി വിഭാഗക്കാർക്കും മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കും അഞ്ചു വർഷവും ഒ.ബി.സിക്കാർക്കും വിമുക്ത ഭടന്മാർക്കും മൂന്നു വർഷവും വികലാംഗർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
പരീക്ഷാ ഫീസ്: ഒരു സംഘം /ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതവും അധികം അടക്കണം. എസ്.സി എസ്.ടിക്കാർക്ക് യഥാക്രമം 50 രൂപ, 50 രൂപ വീതവും അടച്ചാൽ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ, ഫീസ് അടച്ച രസീത്, ഡിമാൻറ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവിസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ഡിസംബർ രണ്ടിനകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.