ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ഉത്തർപ്രദേശ്, ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഡിപ്പോകളിലും ഒാഫിസുകളിലും വാച്ച്മാൻ കാറ്റഗറി IV തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എട്ടാംക്ലാസ് പാസായിരിക്കണം. പ്രായം സെപ്റ്റംബർ ഒന്നിന് 18നും 25നും ഇടയിൽ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും കായികക്ഷമതപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഉത്തർപ്രേദശ്: 408 ഒഴിവുകളുണ്ട്. ജനറൽ: 208, ഒ.ബി.സി: 110, എസ്.സി: 86, എസ്.ടി: നാല് എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലാണ് പരീക്ഷകേന്ദ്രങ്ങൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറ്.
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്
www.fciupjobs.com കാണുക.
ഒഡിഷ: 49 ഒഴിവുകളാണുള്ളത് (ജനറൽ: 28, ഒ.ബി.സി: 13, എസ്.സി: എട്ട്). അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 18. എഴുത്തുപരീക്ഷ നവംബർ12നാണ്. ഒഡിഷയിലായിരിക്കും പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് www.fcijobportalodisha.com കാണുക.
ഹിമാചൽപ്രദേശ്: 40 ഒഴിവുകളാണുള്ളത് (ജനറൽ: 21, ഒ.ബി.സി: എട്ട്, എസ്.സി: 10, എസ്.ടി: ഒന്ന്).
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10. എഴുത്തുപരീക്ഷക്കുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. ഹിമാചൽപ്രദേശിലായിരിക്കും പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് www.fciregionaljobs.com കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.