മിലിട്ടറി എൻജിനീയർ സർവിസസ് ഹെഡ്ക്വാർട്ടേഴ്സ് ചീഫ് എൻജിനീയർ സതേൺ കമാൻഡ് പുണെ സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ 502 ഒഴിവുകളിലേക്ക് റിക്രൂട്ട്െമൻറിനായി അപേക്ഷകൾ ക്ഷണിച്ചു. ശമ്പളനിരക്ക് 35,400-1,12,400 രൂപ.
സൂപ്പർവൈസർ തസ്തികയിൽ 450 ഒഴിവുകളുണ്ട് (ജനറൽ 183, ഇ.ഡബ്ല്യു.എസ് 45, ഒ.ബി.സി 120, എസ്.സി 69, എസ്.ടി 33). യോഗ്യത: മാസ്റ്റേഴ്സ് ഡിഗ്രി (ഇക്കണോമിക്സ്/കോമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ), സ്റ്റോർ കീപ്പിങ്, അക്കൗണ്ട്സ് കൈകാര്യം ചെയ്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെൻറ്/വെയർഹൗസിങ് മാനേജ്മെൻറ്/ലോജിസ്റ്റിക്സ്/പർച്ചേസിങ്ങിൽ ഡിപ്ലോമയും ഹൗസ് കീപ്പിങ്/അക്കൗണ്ടിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളാണുള്ളത്. (ജനറൽ 21, ഇ.ഡബ്ല്യു.എസ് 5, ഒ.ബി.സി 14, എസ്.സി 8, എസ്.ടി 4). യോഗ്യത: ആർക്കിടെക്ചറൽ അസിസ്റ്റൻഷിപ്പിൽ അംഗീകൃത ത്രിവത്സര ഡിേപ്ലാമ. ഓട്ടോകാഡ്, സിറോക്സ് ഓപറേഷൻ, പ്രിൻറിങ് ആൻഡ് ലാമിനേഷൻ മെഷീൻ ജോലികളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി: 18-30. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mes.gov.inൽ റിക്രൂട്ട്മെൻറ് ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 100 രൂപ. എസ്.സി, എസ്.ടി/പി.ഡബ്ല്യു.ഡി/ വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ഏപ്രിൽ 12 വരെ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
മേയ് 16ന് രാവിലെ 10 മുതൽ 12 മണിവരെ കേരളത്തിൽ കൊച്ചി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന ഒ.എം.ആർ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് െസലക്ഷൻ. ടെസ്റ്റിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ്, ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാപനം, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് മുതലായ വിഷയങ്ങളിൽ 100 ചോദ്യങ്ങളുണ്ടാവും. ആകെ 125 മാർക്കിനാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾ www.mes.gov.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.