ഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നു (പരസ്യനമ്പർ 03/21). ഉർദു, ഇംഗ്ലീഷ്, സംസ്കൃതം, ബംഗാളി, പഞ്ചാബി വിഷയങ്ങളിലാണ് നിയമനം. ശമ്പളനിരക്ക് 9300-34,800, ഗ്രേഡ് പേ 4600 (ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തിക). ഓരോ വിഷയത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമായ ഒഴിവുകൾ ചുവടെ:
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ: ഉർദു-പുരുഷന്മാർ 346, സ്ത്രീകൾ 571; ഇംഗ്ലീഷ്-പുരുഷന്മാർ 1029, സ്ത്രീകൾ 961; സംസ്കൃതം-പുരുഷന്മാർ 866, സ്ത്രീകൾ 1159; പഞ്ചാബി-പുരുഷന്മാർ 382, സ്ത്രീകൾ 492, ബംഗാളി-സ്ത്രീ ഒന്ന്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഫീസ്, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം അടക്കം സമഗ്ര വിവരങ്ങൾ https://dsssb.delhi.gov.inൽ.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://dsssbonline.nic.inൽ ജൂൺ നാലു മുതൽ സമർപ്പിക്കാം. ജൂലൈ മൂന്നുവരെ അപേക്ഷ സ്വീകരിക്കും. ഡൽഹിയിൽ നടത്തുന്ന സെലക്ഷൻ/സ്കിൽ ടെസ്റ്റിെൻറ അടിസ്ഥാനത്തിലാണ് നിയമനം. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പരീക്ഷാഫീസ് 100 രൂപയാണ്. വനിതകൾ/എസ്.ടി/എസ്.ടി/പി.ഡബ്ല്യൂ.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. അധ്യാപകരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹി സർക്കാറിന് കീഴിൽ വിദ്യാഭ്യാസവകുപ്പിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.