സ്​റ്റേറ്റ്​ ബാങ്കിൽ 6100 അപ്രൻറീസ്​ ഒഴിവുകൾ

സ്​റ്റേറ്റ്​​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി​.ഐ) 6100 അപ്രൻറീസുകളെ റിക്രൂട്ട്​ ചെയ്യുന്നു. കേരളത്തിൽ 75 ഒഴിവുകളുണ്ട്​. സംസ്ഥാനാടിസ്ഥാനത്തിൽ ലഭ്യമായ ഒഴിവുകളും അറിഞ്ഞിരിക്കേണ്ട പ്രാദേശിക ഭാഷയും ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://sbi.co.in/careersൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപ്രൻറീസ്​ ആക്​ടിന്​ വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തെ പരിശീലനം നൽകും. പ്രതിമാസം 15,000 രൂപയാണ്​ സ്​റ്റൈപ്പൻറ്​.ബിരുദധാരികൾക്ക്​ അപേക്ഷിക്കാം. പ്രായം 31.10.2020ൽ 20-28 വയസ്സ്​. 1992 നവംബർ ഒന്നിന്​ മു​േമ്പാ 2000 ഒക്​ടോബർ 31ന്​ ശേഷമോ ജനിച്ചവരാകരുത്​. എസ്​.സി/എസ്​.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

അപേക്ഷ ഫീസ്​ 300 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. https://nsdc.india.org/apprenticeship അല്ലെങ്കിൽ www.sbi.co.in/careersൽ അപ്രൻറീസ്​ ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ ജൂലൈ 26നകം ഓൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്​സൈറ്റിലുണ്ട്​.ഓൺലൈൻ ടെസ്​റ്റ്​, ലോക്കൽ ലാംഗ്വേജ്​ ടെസ്​റ്റ്​ നടത്തിയാണ്​ സെലക്​ഷൻ. ഓൺലൈൻ ടെസ്​റ്റിൽ ജനറൽ/ഫിനാൻഷ്യൽ അവയർനെസ്​, ജനറൽ ഇംഗ്ലീഷ്​, ക്വാണ്ടിറ്റേറ്റിവ്​ ആപ്​റ്റിറ്റ്യൂഡ്​, റീസണിങ്​ എബിലിറ്റി ആൻഡ്​ കമ്പ്യൂട്ടർ ആപ്​റ്റിറ്റ്യൂഡ്​ എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 ചോദ്യങ്ങൾ, പരമാവധി മാർക്ക്​ 100, ഒരു മണിക്കൂർ സമയം ലഭിക്കും.

കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്​. ആഗസ്​റ്റിലാണ്​ പരീക്ഷ.ലോക്കൽ ലാം​േഗ്വജ്​ ടെസ്​റ്റിൽ വായനയിലും എഴുത്തിലും സംസാരത്തിലുമൊക്കെയുള്ള നൈപുണ്യം വിലയിരുത്തും. പ്രാദേശിക ഭാഷയിൽ പത്ത്​/പന്ത്രണ്ട്​ ക്ലാസുകൾ പഠിച്ചിട്ടുള്ളവരെ ലാംഗ്വേജ്​ ടെസ്​റ്റിൽനിന്ന്​ ഒഴിവാക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്​.

Tags:    
News Summary - 6100 Apprentice Vacancies in State Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.