ഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് (DSSSB) പരസ്യനമ്പർ 02/21 വിജ്ഞാപന പ്രകാരം 7236 അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. വിവരങ്ങൾ https://dsssb.delhi.gov.inൽ. ഭൂരിഭാഗം ഒഴിവുകളും ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. തസ്തികകളും ഒഴിവുകളും
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ-ഹിന്ദി (പുരുഷന്മാർ) 556, വനിതകൾ 551; നാച്വറൽ സയൻസ് പുരുഷന്മാർ 1040, വനിതകൾ 824; മാത്തമാറ്റിക്സ്-വനിതകൾ 1167, പുരുഷന്മാർ 988; സോഷ്യൽ സയൻസ്-പുരുഷന്മാർ 469, വനിതകൾ 662; ബംഗാളി പുരുഷന്മാർ-1. ഈ ഒഴിവുകളെല്ലാം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ്. ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തികയിൽ പെടുന്നു. ഗ്രേഡ് 4600 രൂപ വീതമാണ്. ശമ്പളനിരക്ക് 9300-34,800 രൂപ. അസിസ്റ്റൻറ് ടീച്ചർ (പ്രൈമറി) 434, നഴ്സറി 74. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ് ഒഴിവുകൾ.
ഗ്രേഡ് പേ 4200 രൂപ. ശമ്പളനിരക്ക് 9300-34,800 രൂപ. (ഗ്രൂപ് ബി നോൺ ഗസറ്റഡ്).
ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റൻറ് (LDC) -278 (സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ), ഗ്രേഡ് പേ 1900 രൂപ, ശമ്പളനിരക്ക് 5200-20,200 രൂപ. കൗൺസിലർ 50, (വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് വകുപ്പ്), ഗ്രേഡ് പേ 4200, ശമ്പളനിരക്ക് 9300-34,800 രൂപ. ബിഡ് ക്ലർക്ക് 12 (ഡൽഹി അർബെൻഷെൽറ്റർ ഇംപ്രൂവ്മെൻറ് ബോർഡ്) ഗ്രേഡ് പേ 4600 രൂപ, ശമ്പളനിരക്ക് 9300-34,800 രൂപ.
അസിസ്റ്റൻറ് ടീച്ചർ (പ്രൈമറി) (ന്യൂഡൽഹി) മുനിസിപ്പൽ കൗൺസിൽ) 120, ഗ്രേഡ് പേ 4200 രൂപ, ശമ്പളനിരക്ക് 9300-34,800 രൂപ. പട്ട്വാരി 10, (ഡൽഹി അർബൻഷെൽറ്റർ ഇംപ്രൂവ്മെൻറ് ബോർഡ്) ഗ്രേഡ് പേ 2000 രൂപ, ശമ്പളനിരക്ക് 5200-20,200 രൂപ. വിവരങ്ങൾ https://dsssb.delhi.gov.inൽ ലഭ്യമാണ്. മേയ് 25 മുതൽ ജൂൺ 24 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.