ജിപ്മറിൽ സീനിയർ റസിഡന്‍റ്; ഒഴിവുകൾ 82

കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ൽ പു​തു​ച്ചേ​രി, കാ​ര​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ ഏ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (ജി​പ്മെ​ർ) വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് സീ​നി​യ​ർ റ​സി​ഡ​ന്‍റു​മാ​രെ (നോ​ൺ അ​ക്കാ​ദ​മി​ക്ക്) തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. പു​തു​ച്ചേ​രി​യി​ൽ 66, കാ​ര​ക്ക​ലി​ൽ 16 ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​ണ്. 2024 ജൂ​ൺ 30 വ​രെ​യു​ള്ള ഒ​ഴി​വു​ക​ൾ നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും. പ്ര​തി​മാ​സം 1,10,000 രൂ​പ​യാ​ണ് ശ​മ്പ​ളം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.jipmer.edu.in ൽ ​ല​ഭ്യ​മാ​ണ്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ (എം.​ഡി\​എം.​എ​സ്\​ഡി.​എ​ൻ.​ബി) മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദം. പ്രാ​യ​പ​രി​ധി 28.02.2024ൽ 45 ​വ​യ​സ്സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് വ​ർ​ഷ​വും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷ​വും ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 1500 രൂ​പ. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 1200 രൂ​പ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് (PWBD) ഫീ​സി​ല്ല. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി എ​ട്ട് വൈ​കു​ന്നേ​രം 4.30 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി 20ന് ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ പ​ത്തു​വ​രെ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ചെ​ന്നൈ, പു​തു​ച്ചേ​രി, മും​ബൈ, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യാ​ണ് ടെ​സ്റ്റ് സെ​ന്‍റ​റു​ക​ൾ

Tags:    
News Summary - 82 Senior Resident Vacancies at Jipmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.