ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രസർക്കാർ വകുപ്പുകളിൽ 8.72 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. 2020 മാർച്ച് ഒന്നിലെ കണക്കാണിത്.
കേന്ദ്രസർക്കാർ വകുപ്പുകളിലെ അനുവദനീയമായ ജീവനക്കാരുടെ എണ്ണം 40,04,941 ആണ്. ഇതിൽ 31,32,698 ജീവനക്കാർ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്നു. മാർച്ച് ഒന്ന്, 2020ലെ കണക്കുകൾ പ്രകാരം 8,72,243 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
അഞ്ചുവർഷം മൂന്ന് പ്രധാന റിക്രൂട്ട്മെൻറ് ഏജൻസികൾ നടത്തിയ നിയമനവും അദ്ദേഹം വിവരിച്ചു. യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) 25,267 ഉദ്യോഗാർഥികളെയും സ്റ്റാഫ് സെലക്ഷൻ കമീഷൻ 2,14,601 ഉദ്യോഗാർഥികളെയും റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് (ആർ.ആർ.ബി) 2.04,945 ഉദ്യോഗാർഥികളെയും നിയമിച്ചു. 2016-17 മുതൽ 2020-21 വരെയാണ് ഈ നിയമനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.