കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ: 78 ഒഴിവ് (കെമിക്കൽ എൻജിനീയറിങ് 28, മെക്കാനിക്കൽ 24, സിവിൽ രണ്ട്, ഇലക്ട്രിക്കൽ ഏഴ്, ഇൻസ്ട്രുമെന്റേഷൻ 11, കമ്പ്യൂട്ടർ സയൻസ് അഞ്ച്, കെമിസ്ട്രി ഒന്ന്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്/എം.എസ്.സി പ്രായം: 27. ശമ്പളം: 50,000 -1,60,000 രൂപ.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ്: 13 ഒഴിവ് (മാർക്കറ്റിങ് 12, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒന്ന്). യോഗ്യത: എം.ബി.എ/പി.ജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്/ ഓപറേഷൻസ് മാനേജ്മെന്റ്/സപ്ലൈ ചെയിൻ/ബിസിനസ് മാനേജ്മെന്റ്/അനലറ്റിക്സ്/ഇന്റർനാഷനൽ ട്രേഡ്. കന്നഡ പരിജ്ഞാനം അഭിലഷണീയം.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ്: അഞ്ച് ഒഴിവ് (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ് നാല്, സെക്രട്ടേറിയൽ ഒന്ന്). യോഗ്യത: എം.ബി.എ/പി.ജി ഡിപ്ലോമ ഇൻ ഫിനാൻസ്/സി.എ/സി.എം.എ പ്രായം: 27. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.mrpl.co.in/careersൽ. ജനുവരി 15ന് വൈകീട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.