ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബാംഗ്ലൂർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് തസ്തികയിൽ 85 ഒഴിവുകളിൽ (ജനറൽ -37, ഒ.ബി.സി 22, എസ്.സി -13, എസ്.ടി-5, ഇ.ഡബ്ല്യു.എസ്-8) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ ആർ. (എച്ച്.ആർ) / റിക്രൂട്ട്മെൻറ്-1/2020. നാല് ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനവും. പ്രായപരിധി 7.11.2020ൽ 26 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സികാർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപ. വനിതകൾക്ക് എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്കും 400 രൂപ മതി.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/positions.openൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺൈലനായി നവംബർ ഏഴിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.