കൽപിത സർവകലാശാലയായ ജാമിഅ ഹംദർദ് ഡിപ്ലോമ, ഡിഗ്രി, പി.ജി പിഎച്ച്.ഡി വിഭാഗങ്ങളിലായി 90ലേറെ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇനി പറയുന്ന കോഴ്സുകളിലാണ് പ്രവേശനം.
* ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ: ഡി.ഫാർമ, ബി.ഫാർമ, എം.ഫാർമ, പിഎച്ച്.ഡി
* എൻജിനീയറിങ്/ടെക്നോളജി: ബി.ടെക് (CSE/ECE/AI), BCA/B.Sc (IT), MCA, M.Tech (CSE), Ph.D.
* യുനാനി മെഡിസിൻ: BUMS, MD Unani, ഡിപ്ലോമ ഇൻ യുനാനി ഫാർമസി
* കെമിക്കൽ ആൻഡ് ലൈഫ് സയൻസസ്: B.Sc-M.Sc ഇൻറഗ്രേറ്റഡ് പ്രോഗ്രാം, M.Sc ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്, ടോക്സിക്കോളജി, പിഎച്ച്.ഡി.
* മെഡിക്കൽ സയൻസസ്: MBBS, MS, MD, മാസ്റ്റേഴ്സ് ഇൻ പബ്ലിക് ഹെൽത്ത്, M.Sc, Ph.D.
* ഇൻറർ ഡിസിപ്ലിനറി സയൻസസ്: ബി.ടെക് ഫുഡ് ടെക്നോളജി, M.Tech ഫുഡ് ടെക്നോളജി, M.Sc ബയോ മെഡിക്കൽ സയൻസസ്. Ph.D.
* നഴ്സിങ്/അലൈഡ് ഹെൽത്ത്: B.Sc നഴ്സിങ്, പോസ്റ്റ് ബേസിക് B.Sc നഴ്സിങ്, M.Sc നഴ്സിങ്, ബാച്ലർ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി, എമർജൻസി ആൻഡ് ട്രോമ കെയർ ടെക്, ഒപ്ടോമെട്രി, ഇമേജിങ് ടെക്, ഓപറേഷൻ തിയറ്റർ ടെക്, മെഡിക്കൽ റെക്കോഡ് ടെക്, കാർഡിയോളജി ലാബ് ടെക്, ഡയാലിസിസ് ടെക്, BPT, BOT, MPT, MOT, M.Sc ലാബ് സയൻസ്, ഇേമജിങ് ടെക്നോളജി, ഒപ്ടോമെട്രി, പാരാമെഡിക്കൽ ഡിപ്ലോമ, ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി, പിഎച്ച്.ഡി.
* ബിസിനസ് സ്റ്റഡീസ്/മാനേജ്മെൻറ്: BBA, B.Com (ഓണേഴ്സ്), ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ്, MBA മാനേജ്മെൻറ്, പബ്ലിക് ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽ മാനേജ്മെൻറ്, പിഎച്ച്.ഡി
* മീഡിയ/മാസ് കമ്യൂണിക്കേഷൻ: BA ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.
* ലീഗൽ സ്റ്റഡീസ്: BA, LLB.
പ്രവേശന യോഗ്യത, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം ഉൾെപ്പടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.jamiahamdard.edu എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും.
ഇ-മെയിൽ: admissions@jamiahamdard.ac.in. ഫോൺ: 011-26059688.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.