ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റായ്പൂർ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. DM കോഴ്സ് 3 വർഷം, DM സ്പെഷാലിറ്റികൾ-ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ്, മെഡിക്കൽ ആൻഡ് ഫോറൻസിക് ടോക്സികോളജി, പീഡിയാട്രിക് എമർജൻസി മെഡിസിൻ, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ. Mch കോഴ്സ്, 3 വർഷം, സ്പെഷാലിറ്റികൾ-ജോയൻറ് റീ പ്ലേസ്മെൻറ് ആൻഡ് റീ കൺസ്ട്രക്ഷൻ. ഈ രണ്ട് കോഴ്സുകളിലേക്കുമുള്ള പ്രവേശനപരീക്ഷ റായ്പുരിൽ ആഗസ്റ്റ് 9ന് നടത്തും. 2 മുതൽ 4 മണി വരെയാണ് പരീക്ഷ. പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴസ് (PDCC) ഇനി പറയുന്ന വകുപ്പുകളിലാണ് പ്രവേശനം.
ഡിപാർട്ട്മെൻറ് ഓഫ് അനസ്തേഷ്യോളജി-കാർഡിയാക് അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജിക്കൽ അനസ്തേഷ്യ, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, ഒബ്സ്റ്റട്രിക് അനസ്തേഷ്യ, കാർഡിയോളജി വകുപ്പ്-കാർഡിയാക് ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജനറൽ സർജറി-ബ്രസ്റ്റ് സർജറി; ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി-ഹൈറിസ്ക് പ്രഗ്നൻസി, ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പി; പീഡിയാട്രിക്സ്-നിയോനാറ്റോളജി, പീഡിയാട്രിക് കാർഡിയാക് ക്രിട്ടിക്കൽ കെയർ; റേഡിയോ ഡയഗ്നോസിസ്-കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ ഇമേജിങ് ആൻഡ് ഇൻറർ വെൻഷനൽ റേഡിയോളജി.
ഈ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ആഗസ്റ്റ് 10ന് 2-4 മണി വരെ നടത്തും. വിജ്ഞാപനം www.aiimsraipur.edu.inൽനിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജൂലൈ 26നകം സമർപ്പിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.