അംഗീകൃത സ്ഥാപനങ്ങളിൽ പ്രാബല്യത്തിലുള്ള ഗേറ്റ്/ജി^പാറ്റ് സ്കോർ അടിസ്ഥാനത്തിൽ എം.ഇ/എം.ടെക്/എം.ഫാം/എം.ആർക് െറഗുലർ പ്രോഗ്രാമുകളിൽ ഇക്കൊല്ലം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിെൻറ (എ.ഐ.സി.ടി.ഇ) 2020-21 വർഷത്തെ പി.ജി സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്യാം. 12400 രൂപയാണ് പ്രതിമാസ സ്കോളർഷിപ്. 24 മാസം ലഭിക്കും.
ഇതുസംബന്ധിച്ച വിജ്ഞാപനവും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങളും www.aict.India.org/schemes/students-development, schemes/PG-scholarship-scheme ലിങ്കിൽ ലഭ്യമാണ്. അപേക്ഷാർഥികൾക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുണ്ടായിരിക്കണം.
വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ/സ്റ്റുഡൻറ് േഡറ്റ പരിശോധിച്ച് ഓൺലൈൻ പ്രൊപ്പോസലായി സ്ഥാപനമേധാവികൾ എ.ഐ.സി.ടി.ഇ അധികൃതർക്ക് ഡിസംബർ 31ന് മുമ്പ് സമർപ്പിക്കണം. സ്കോളർഷിപ്പിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർ ഗേറ്റ്/ജി^പാറ്റ് സ്കോളർഷിപ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർ), ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പി.ഡി.എഫ് കോപ്പി അപ്ലോഡ് ചെയ്യണം.
മറ്റേതെങ്കിലും സ്കോളർഷിപ്പോ/റസ്റ്റാറേൻറാ കൈപ്പറ്റുന്നവർക്ക് അപേക്ഷിക്കാൻ അർഹരല്ല. ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.aicte.India.org എന്ന ഇ-മെയിലിലും ബന്ധപ്പെടാം. ഹെൽപ് ഡെസ്ക് ഫോൺ: 011-29581000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.