എയർമെൻ/മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്ക് വ്യോമസേന ഫെബ്രുവരി ഒന്നുമുതൽ എട്ടുവരെ എയർഫോഴ്സ് സ്റ്റേഷൻ താംബരം ചെന്നൈയിൽ നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം. രാവിലെ ആറുമുതൽ റിക്രൂട്ട്മെന്റ് ആരംഭിക്കും.
കേരളം, തമിഴ്നാട്, കർണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന നിവാസികൾക്ക് നിശ്ചിത ദിവസങ്ങളിൽ പങ്കെടുക്കാം.യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50 ശതമാനം മാർക്കും നേടി വിജയിച്ചിരിക്കണം. ജനനം 27.06.2002നും 27.06.2006നും മധ്യേയാവണം. അവിവാഹിതരായിരിക്കണം.
ഫാർമസി ഡിപ്ലോമ/ഡിഗ്രിക്കാരെയും (50 ശതമാനം മാർക്കിൽ കുറയരുത്) പരിഗണിക്കും. ജനനം 27.06.1999നും 27.06.2004നും മധ്യേയാകണം. വിവാഹിതർ 2002 ജൂൺ 27നുമുമ്പ് ജനിച്ചവരാകണം. 152.5 സെ.മീറ്ററിൽ കുറയാതെ ഉയരവും മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസും ഉണ്ടായിരിക്കണം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം റാലിയിൽ പങ്കെടുക്കാം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.airmenselection.cdac.inൽ ലഭിക്കും. പരിശീലനകാലം 14600 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. പരിശീലനം പൂർത്തിയാവുമ്പോൾ എയർമെൻ തസ്തികകളിൽ പ്രതിമാസം 26900 രൂപ ശമ്പളം കിട്ടും. കൂടാതെ ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.