ന്യൂഡൽഹി: വികസനക്കുതിപ്പിന് ചിറകുവിരിക്കുന്ന എയർ ഇന്ത്യ പുതുതായി ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കും. ക്യാപ്റ്റന്മാരും പരിശീലകരും ഉൾപ്പെടെയാണിത്. ടാറ്റ ഗ്രൂപ്പാണ് ഇപ്പോൾ എയർ ഇന്ത്യ ഉടമസ്ഥർ. നിലവിൽ എയർ ഇന്ത്യയിൽ 1,800ലധികം പൈലറ്റുമാരാണുള്ളത്.
എയർബസ്, ബോയിങ് കമ്പനികളിൽനിന്ന് പുതുതായി 470 വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് എയർ ഇന്ത്യ. ഇതിൽ വൈഡ് ബോഡി ഇനത്തിലുള്ള വലിയ വിമാനങ്ങളുമുണ്ട്. അതിനിടെ, എയർ ഇന്ത്യയുടെ പുതിയ ശമ്പള-ആനുകൂല്യ പദ്ധതികളിൽ നിലവിലുള്ള ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച പൈലറ്റുമാർക്കും കാബിൻ ക്രൂവിനുമായുള്ള പരിഷ്‍കാരങ്ങൾ സ്ഥാപനത്തിലെ ഇരു യൂനിയനുകളും തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.