ഗവേഷണകുതുകികളായ സ്കൂൾ/കോളജ് വിദ്യാർഥികൾക്ക് ഇക്കൊല്ലത്തെ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) ഫെലോഷിപ്പിന് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഒന്നാം വർഷം ബി.എസ്സി/ബി.എസ്/ബി.സ്റ്റാട്ട്/ബി.മാത്/ഇൻറഗ്രേറ്റഡ് എം.എസ്സി/എം.എസ് കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ് നൽകുന്ന ഫെലോഷിപ്പിന് അർഹതയുണ്ടാകും. പ്രതിമാസം 5000 മുതൽ 7000 രൂപ വരെയാണ് സ്കോളർഷിപ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
'SA, SX, SB' എന്നിങ്ങനെ മൂന്ന് സ്ട്രീമുകളിലാണ് കെ.വി.പി.വൈ ഫെലോഷിപ്. ഈ മൂന്ന് സ്ട്രീമുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.kvpy.iisc.ac.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ആഗസ്റ്റ് 25 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫീസ് 1250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 625 രൂപ മതി.നവംബർ 7ന് ദേശീയതലത്തിൽ നടത്തുന്ന കെ.വി.പി.വൈ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എക്സ്റ്റൻഡ് മെറിറ്റ് ലിസ്റ്റിൽ ഏകദേശം 5000 പേരെ കൂടി ഉൾപ്പെടുത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കെ.വി.പി.വൈ ഫെലോഷിപ് തെരഞ്ഞെടുപ്പിന് ഇക്കുറി അഭിമുഖം ഉണ്ടാവില്ല. അഭിരുചി പരീക്ഷയുടെ മികവ് പരിഗണിച്ച് മാത്രമായിരിക്കും മെറിറ്റ് നിശ്ചയിക്കപ്പെടുക. കെ.വി.പി.വൈ ഫെലോഷിപ് സംബന്ധിച്ച കത്തിടപാടുകൾ ഇനി പറയുന്ന വിലാസത്തിലാവണം.The Convener, Kishore Vaigyanik protsahan Yojana (KVPY), Indian Institute of Science, Bengaluru - 560012. ഫോൺ: 080- 22932975, 2293 2976. E-mail: applications.kvpy@iise.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.