കോട്ടയം: എം.ജി സർവകലാശാല 2017-18 അധ്യയനവർഷത്തിൽ ബി.എ/ ബി.കോം/എം.എ/ എം.കോം/എം.എസ്സി (മാത്സ്) കോഴ്സുകളിലേക്ക് ൈപ്രവറ്റ് രജിസ്േട്രഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, കോമേഴ്സ് വിഷയങ്ങൾക്കും പി.ജി കോഴ്സുകളിൽ എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്സി മാത്തമാറ്റിക്സ്, എം.കോം കോഴ്സുകൾക്കുമാണ് ൈപ്രവറ്റ് രജിസ്േട്രഷൻ. ബിരുദ-, ബിരുദാനന്തര കോഴ്സുകൾ സെമസ്റ്റർ സമ്പ്രദായത്തിലാണ്. പരീക്ഷകൾ ഓരോ വർഷവും നടത്തും.
ഡിഗ്രി കോഴ്സുകളിൽ ബി.എ/ ബി.കോം (ഫുൾ കോഴ്സ്), ബി.എ/ ബി.കോം (പ്രഫഷനൽ ബിരുദധാരികൾക്ക്), ബി.കോം ബിരുദധാരികൾക്കുള്ള ബി.എ കോഴ്സുകൾ എന്നിവക്ക് സി.ബി.സി.എസ് -2017 (മോഡൽ ഒന്ന്) സ്കീമിലാകും രജിസ്േട്രഷൻ അനുവദിക്കുക. ഒന്നും രണ്ടും സെമസ്റ്റർ ഡിഗ്രി പി.ജി ഫുൾകോഴ്സ് രജിസ്േട്രഷനുവേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് അനുബന്ധരേഖകൾക്കൊപ്പം സർവകലാശാലയിലേക്ക് അയക്കണം. ഫുൾ കോഴ്സ് ഒഴികെയുള്ള വിഭാഗങ്ങളിൽ രജിസ്േട്രഷന് അപേക്ഷിക്കുന്നവർ സർവകലാശാല വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം. ഫീസിനൊപ്പം അപേക്ഷാഫോറങ്ങളുടെ ഫീസും അടക്കണം.
ഫീസ് അടക്കുന്ന വിധം:
ഓൺലൈൻ രജിസ്ട്രേഷൻ കോഴ്സുകൾക്കുള്ള എല്ലാ ഫീസുകളും രജിസ്േട്രഷൻ നടത്തുന്നതിനൊപ്പം ഓൺലൈൻ രജിസ്േട്രഷൻ പോർട്ടലിലൂടെ മാത്രം അടക്കണം. ഫുൾ കോഴ്സുകൾ ഒഴികെയുള്ള യു.ജി/ പി.ജി കോഴ്സുകളുടെ രജിസ്േട്രഷന് വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷ ഫോറങ്ങൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനുശേഷം എം.ജി.യു ഇ-പേമെൻറ് പോർട്ടൽ (epay.mgu.ac.in) വഴി ഫീസ് അടക്കേണ്ടതാണ്. ഫീസ് അടക്കുേമ്പാൾ ലഭിക്കുന്ന ‘ഇ--രസീത്’ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്:
www.mgu.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.