സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്പെഷാലിറ്റികളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 334 മുതൽ 408/2023 വരെ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങൾ ഒക്ടോബർ 16ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി നവംബർ 15 വരെ അപേക്ഷിക്കാം.
ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ ഇനിപറയുന്ന സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ. പാത്തോളജി (ഒഴിവുകൾ 9), ജെനിറ്റോ യൂറിനറി സർജറി (യൂറോളജി) (2), ന്യൂറോളജി (1), ന്യൂറോസർജറി (1), പീഡിയാട്രിക് സർജറി (1), സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി (3), മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി (3), മെഡിക്കൽ ഓങ്കോളജി (3), ന്യൂക്ലിയർ മെഡിസിൻ (1), അനസ്തേഷ്യോളജി (11), ജനറൽ മെഡിസിൻ (പ്രതീക്ഷിത ഒഴിവുകൾ), ജനറൽ സർജറി (24), റേഡിയോ തെറപ്പി (3), റേഡിയോ ഡയഗ്നോസിസ് (9), പീഡിയാട്രിക്സ് (2), ഫാർമക്കോളജി (9), കമ്യൂണിറ്റി മെഡിസിൻ (6), പെരിയോഡോണ്ടിക്സ് (1).
എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ -അനസ്തേഷ്യോളജി (എസ്.സി.സി.സി-1), ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്.സി.സി.സി-1), ജനറൽ മെഡിസിൻ (ഈഴവ/തിയ്യ/ബില്ലവ-2/ഒ.ബി.സി-2/മുസ്ലിം-1/എസ്.സി.സി.സി-1), ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ്ബാങ്ക്) (എസ്.സി.സി.സി-1), സൈക്യാട്രി (വിശ്വകർമ-1), ജനറൽ സർജറി (എസ്.സി.സി.സി-1), റേഡിയോ തെറപ്പി (മുസ്ലിം-1), റേഡിയോ ഡയഗ്നോസിസ് (എസ്.ഐ.യു.സി- നാടാർ-1), നിയോനാറ്റോളജി (ഇ.ടി.ബി-1, എസ്.സി-1), പീഡിയാട്രിക് കാർഡിയോളജി (ഇ.ടി.ബി-1), ബയോ കെമിസ്ട്രി (എസ്.ടി-1), മൈക്രോബയോളജി (എസ്.സി.സി.സി-1/എസ്.ടി-2), ഫോറൻസിക് മെഡിസിൻ (ഹിന്ദു നാടാർ-1, വിശ്വകർമ-1), സർജിക്കൽ ഓങ്കോളജി (ഇ.ടി.ബി-1/എസ്.സി-1), കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി (എസ്.സി.സി.സി-1/എസ്.ടി-1), കാർഡിയോളജി (ഒ.ബി.സി-1), നെഫ്രോളജി (ഇ.ടി.ബി-1), പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടിവ് സർജറി (മുസ്ലിം-1, എസ്.സി-1/ഇ.ടി.ബി-1), ന്യൂറോളജി (മുസ്ലിം-1, ധീവര-1), പീഡിയാട്രിക് സർജറി (എസ്.സി.സി.സി-1), കാർഡിയോളജി (ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ-1, മുസ്ലിം -1), ഫാർമക്കോളജി (വിശ്വകർമ-1), ബയോ കെമിസ്ട്രി (എസ്.സി-2, എസ്.സി.സി.സി-1), അനാട്ടമി (ഇ.ടി.ബി-2), സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി (എൽ.സി/ആംഗ്ലോ ഇന്ത്യൻ-1, ഒ.ബി.സി-1), ജെനിറ്റോ യൂറിനറി സർജറി (യൂറോളജി) (ഇ.ടി.ബി-2, ഹിന്ദു നാടാർ-1), ബയോകെമിസ്ട്രി (എസ്.സി-1), മെഡിക്കൽ ഓങ്കോളജി (ഇ.ടി.ബി-1, എസ്.സി-1, മുസ്ലിം-1, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ-1), കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി (എസ്.ഐ.യു.സി നാടാർ-1), കാർഡിയോളജി (വിശ്വകർമ-1), പീഡിയാട്രിക് സർജറി (ഹിന്ദു നാടാർ-1), ഫിസിയോളജി (എസ്.സി-5), ന്യൂറോ സർജറി (ഒ.ബി.സി-1), മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജി (മുസ്ലിം -2, ഒ.ബി.സി-1, എസ്.ഐ.യു.സി നാടാർ -1), ഫിസിയോളജി (എസ്.ടി -1) ന്യൂറോളജി (എസ്.സി.സി.സി-1), മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജി (എസ്.സി-1).
യോഗ്യത, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ പി.എസ്.സി വിജ്ഞാപനത്തിലുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ചാണ് ശമ്പളം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർ പ്രൊഫൈൽ മുഖാന്തരം അപേക്ഷിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.