കോട്ടയം: എം.ജി സർവകലാശാല നടത്തുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെൻറൽ സയൻസസിന് കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസാണ് ഏഷ്യ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ചത്തെ കോഴ്സ് നടത്തുന്നത്. ആദ്യ ബാച്ച് ഏപ്രിലിൽ ആരംഭിക്കും.
ഡ്രോൺ സാങ്കേതികവിദ്യയുടെ തിയറിയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് കോഴ്സ്. ഡ്രോൺ പറത്തുന്നതിനുപുറമെ അസംബ്ലിങ്, അറ്റകുറ്റപ്പണി എന്നിവയും ഡ്രോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും മനസ്സിലാക്കാനും അവസരമുണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. വ്യവസായം, കൃഷി, സർവേ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ ഇപ്പോൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറവും കൂടുതൽ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകളിൽ ലഭിക്കും. ഫോൺ: 7012147575.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.