അധ്യാപകരാകാം; ഒഴിവുകൾ നിരവധി

ഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഡ്രോയിങ് ടീച്ചർ തസ്തികകളിൽ നിയമനം നടത്തുന്നു (പരസ്യനമ്പർ 02/2024). വിവിധ വിഷയങ്ങളിലായി ആകെ 5118 ഒഴിവുകളുണ്ട്. വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയുടെ കീഴിലാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം ഒഴിവുകൾ ലഭ്യമാണ്. ഓരോ തസ്തിക വിഷയത്തിലുള്ള ഒഴിവുകൾ ചുവടെ:

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: മാത്തമാറ്റിക്സ് 1,119, ഇംഗ്ലീഷ് 803, സോഷ്യൽ സയൻസ് 310, നാച്വറൽ സയൻസ് 354, ഹിന്ദി 192, സംസ്കൃതം 631, ഉർദു 626, പഞ്ചാബി 556, ഡ്രോയിങ് ടീച്ചർ 527.

യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം https://dsssbonline.nic.inൽ ലഭിക്കും. ഫെബ്രുവരി എട്ടു മുതൽ മാർച്ച് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

മൾട്ടി ടാസ്കിങ് സ്റ്റാഫ്: 567 ഒഴിവുകൾ

ഡൽഹി സബോർഡിനേറ്റ് സർവിസസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 567 ഒഴിവുകളുണ്ട്. വനിത ശിശു വികസനം, സാമൂഹിക ക്ഷേമം, ട്രെയിനിങ് ആൻഡ് ടെക്നോളജിക്കൽ എജുക്കേഷൻ, പ്രിൻസിപ്പൽ അക്കൗണ്ട്സ് ഓഫിസ്, ലെജിസ്ലേറ്റീവ് അസംബ്ലി, സെക്രട്ടേറിയറ്റ്, ചീഫ് ഇലക്ടറൽ ഓഫിസ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ്, ട്രെയിനിങ്, ലാൻഡ് ആൻഡ് ബിൽഡിങ്, ആർക്കിയോളജി, ആർക്കൈവ്സ് മുതലായ വിഭാഗങ്ങളിലാണ് നിയമനം.

യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കമുള്ള വിജ്ഞാപനം https://dsssbonline.nic.inൽ ലഭിക്കും (പരസ്യനമ്പർ 03/2024).ഫെബ്രുവരി എട്ടു മുതൽ മാർച്ച് എട്ടു വരെ ഓൺലൈനായി അപേക്ഷിക്കാം.നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

ഇന്ത്യൻ സ്കൂൾ മസ്കത്ത്: അവസാന തീയതി; ജനുവരി 31

ഇന്ത്യൻ സ്കൂൾ മസ്കത്ത് താഴെ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. (റഫറൻസ് ISM/SA/002/2023-24)

സീനിയർ സെക്ഷൻ (പി.ജി.ടി): യോഗ്യത-മാസ്റ്റേഴ്സ് ബിരുദവും ബി.എഡും (ബയോളജി, കമ്പ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക് പ്രാക്ടീസസ്, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി/ബിസിനസ് സ്റ്റഡീസ്) 5 വർഷം പരിചയം.

മിഡിൽ സെക്ഷൻ (ടി.ജി.ടി) യോഗ്യത: മാസ്റ്റേഴ്സ് ബിരുദവും ബി.എഡും. നാലുവർഷത്തെ പരിചയവും (സയൻസ്, മാത്സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, തമിഴ്)

പ്രൈമറി സെക്ഷൻ (പി.ആർ.ടി). യോഗ്യത: ബി.എഡും ഡിഗ്രി/മാസ്റ്റേഴ്സ് ഡിഗ്രിയും മൂന്നുവർഷത്തിൽ കുറയാതെ പരിചയവും (വിഷയങ്ങൾ:ഹിന്ദി, മലയാളം, സോഷ്യൽ സയൻസ്)

കോ-സ്കോളസ്റ്റിക് സബ്ജക്ട്സ്: (പി.ടി(ക്രിക്കറ്റ്) വെസ്റ്റേൺ മ്യൂസിക്, ഫൈൻ ആർട്സ്, ഡാൻസ്) യോഗ്യത: ഡിപ്ലോമ/ഡിഗ്രി/മാസ്റ്റേഴ്സ് ഡിഗ്രി, മൂന്നുവർഷത്തെ അധ്യാപക പരിചയവും.

കരിയർ കൺസലർ: യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ/ഡിഗ്രി/ഡിപ്ലോമയും കരിയർ കൗൺസലറായി അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയവും.

സ്​പെഷൽ എജുക്കേറ്റർ - യോഗ്യത: മാസ്റ്റർ/ഡിഗ്രി/ഡിപ്ലോമയും സ്​പെഷൽ എജുക്കേറ്ററായി മൂന്നു വർഷത്തെ പരിചയവും.

പ്രായപരിധി 45 വയസ്സ്. അപേക്ഷ/സി.വി ജനുവരി 31നകം https://recruitment.ismoman.orgൽ career at ISM tab in reach us മെനുവിലൂടെ നൽകാവുന്നതാണ്.ഫോൺ: 00968-24702567

ഭൂട്ടാനിൽ സർക്കാർ സ്കൂളുകളിൽ: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ

കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള എഡ്സിൽ (ഇന്ത്യ) ലിമിറ്റഡ് നോയിഡ ഭൂട്ടാൻ റോയൽ ഗവൺമെന്റ് സ്കൂളുകളിലേക്ക് ബിരുദാനന്തര അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് /ഐ.ടി വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യതാ മാനദണ്ഡങ്ങളും ശമ്പളവും അടക്കം കൂടുതൽ വിവരങ്ങൾ www.edcilindia.co.in, http//edcil/teachersrecruitment.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് പ്രോജക്ട് മാനേജർ (ഭൂട്ടാൻ റിക്രൂട്ട്മെന്റ്) എഡ്സിൽ (ഇന്ത്യ) ലിമിറ്റഡ്, സെക്ടർ 16-എ, നോയിഡ 201301 (യു.പി) എന്ന വിലാസത്തിലും helpsecondment@edcil.co.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - Become a teacher-There are many vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.