സാേങ്കതിക ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് ടെക്നോളജി (െഎ.െഎ.ടികൾ), 31 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടികൾ), 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി (െഎ.െഎ.െഎ.ടികൾ), 20 ഗവൺമെൻറ് ഫണ്ടോടെ പ്രവർത്തിക്കുന്ന സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ജി.എഫ്.ടി.െഎകൾ) ഉൾെപ്പടെ ഇക്കൊല്ലം നടത്തുന്ന ബി.ടെക് ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്/എം.എസ്, ബി.ആർക് മുതലായ പ്രോഗ്രാമുകളിലേക്കുള്ള സംയുക്ത സീറ്റ് അലോക്കേഷൻ നടപടികൾക്കായുള്ള ചോയ്സ് ഫില്ലിങ് രജിസ്ട്രേഷന് സമയമായി. ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയാണ് (JOSAA) ദേശീയതലത്തിൽ സീറ്റ് അലോട്ട്മെൻറ് നടപടികൾ നിർവഹിക്കുന്നത്.
ചോയ്സ് ഫില്ലിങ് രജിസ്ട്രേഷന് ജൂൺ 15 രാവിലെ 10 മുതൽ ജൂൺ 26 വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. http://josaa.nic.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്. സ്ഥാപനങ്ങളും കോഴ്സും ബ്രാഞ്ചും ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത് മുൻഗണനാക്രമത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂൺ 26നുശേഷം ചോയ്സ് ഫില്ലിങ് അെല്ലങ്കിൽ ഒാപ്ഷൻ പുനഃക്രമീകരണമൊന്നും അനുവദിക്കില്ല.
എൻ.െഎ.ടികളിലെയും െഎ.െഎ.െഎ.ടികളിലെയും കോഴ്സുകളിലേക്കുള്ള ചോയ്സ് ഫില്ലിങ് നടത്തുന്നതിനുള്ള അർഹത സി.ബി.എസ്.ഇയുടെ ജെ.ഇ.ഇ മെയിൻ 2017 ഒാൾ ഇന്ത്യ റാങ്ക് ലഭിച്ചവർക്കാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2017 യോഗ്യത നേടിയവർക്കും ഇൗ സ്ഥാപനങ്ങളിലേക്ക് രജിസ്റ്റർ ചെയ്യാം. ബി.ആർക് പ്രവേശനത്തിന് പ്രത്യേക ആർകിടെക്ചർ അഭിരുചി പരീക്ഷയിൽ (AAT) കൂടി യോഗ്യത നേടിയിരിക്കണം.
െഎ.െഎ.ടികളും എൻ.െഎ.ടികളും ഉൾപ്പെടെ JOSAA സീറ്റ് അലോക്കേഷനുമായി സഹകരിക്കുന്ന 421 സ്ഥാപനങ്ങൾ ദേശീയ/സംസ്ഥാന തലങ്ങളിലായിട്ടുണ്ട്. ഇൗ സ്ഥാപനങ്ങളിലെല്ലാമായി ആകെ 36,268 സീറ്റുകളാണ് വിവിധ അണ്ടർ ഗ്രാേജ്വറ്റ് പ്രോഗ്രാമുകളിലായിട്ടുള്ളത്. ഇതിൽ ഒാപൺ വിഭാഗത്തിൽ 17,885 സീറ്റുകളും ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽ 9,026 സീറ്റുകളും പട്ടികജാതിക്കാർക്ക് 5,216 സീറ്റുകളും പട്ടികവർഗക്കാർക്ക് 3,052 സീറ്റുകളും ലഭ്യമാകും. JOSAA 2017ൽ പങ്കാളികളായ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും സീറ്റുകളുടെയും പട്ടിക http://josaa.nic.in എന്ന വെബ്സൈറ്റിലുണ്ട്.
ഒാൾ ഇന്ത്യ േക്വാട്ട, ഹോംസ്റ്റേറ്റ് േക്വാട്ട, അദർ സ്റ്റേറ്റ് േക്വാട്ട എന്നിങ്ങനെ മൂന്നുതരം സീറ്റുകളാണ് JOSAAയുടെ പരിധിയിൽ വരുക. െഎ.െഎ.ടികളിലും െഎ.െഎ.െഎ.ടികളിലും ഒാൾ ഇന്ത്യ േക്വാട്ട സീറ്റുകൾ മാത്രമാണുള്ളത്. എൻ.െഎ.ടികളിൽ ഹോംസ്റ്റേറ്റ് േക്വാട്ട, അദർ സ്റ്റേറ്റ് േക്വാട്ട സീറ്റുകളാണുള്ളത്.
കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയമാണ് സംയുക്ത സീറ്റ് അലോക്കേഷൻ നടപടി നിർവഹണം ‘JOSAA’ യെ ഏൽപിച്ചിട്ടുള്ളത്. െഎ.െഎ.ടികൾ, എൻ.െഎ.ടികൾ, െഎ.െഎ.െഎ.ടികൾ, മറ്റു കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ 97 സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് അലോട്ട്മെൻറുകൾ JOSAA ഇത്തവണ ദേശീയതലത്തിൽ നേരിട്ട് നിർവഹിക്കും. ജെ.ഇ.ഇ മെയിൻ 2017, ജെ.ഇ.ഇ അഡ്വാൻസ്ഡ് 2017 റാങ്ക് ജേതാക്കൾക്ക് സീറ്റ് അലോക്കേഷനുവേണ്ടി രജിസ്റ്റർ ചെയ്യാം.
അർഹരായവർക്ക് രജിസ്റ്റർ സമയത്ത് എത്ര ചോയ്സ് വേണമെങ്കിലും ഫിൽ ചെയ്യാം. എന്നാൽ, താൽപര്യമില്ലാത്ത സ്ഥാപനങ്ങളും കോഴ്സുകളും ഒഴിവാക്കുക. ചോയ്സുകൾ ലോക്ക് ചെയ്യാൻ മറക്കരുത്.
ജൂൺ 26നകം ചോയ്സ് ഫിൽ ചെയ്തവർക്കായി ഏഴ് റൗണ്ട് സീറ്റ് അേലാക്കേഷനുകൾ JOSAA നടത്തും. ആദ്യ റൗണ്ട് സീറ്റ് അലോക്കേഷൻ ജൂൺ 28ന് നടത്തുന്നതാണ്. ജൂൺ 29 മുതൽ ജൂലൈ മൂന്നുവരെ സീറ്റുകൾ സ്വീകരിച്ച് റിപ്പോർട്ടിങ് കേന്ദ്രങ്ങളിൽ ഹാജരാകണം. ഫിൽ ചെയ്തതും തുടർന്ന് ഫിൽ ചെയ്യാനുള്ളതുമായ സീറ്റ് വിവരങ്ങൾ ജൂൈല നാലിന് പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോക്കേഷൻ ഷെഡ്യൂൾ മുഴുവനും http://josaa.nic.in എന്ന പോർട്ടലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെൻറിലൂടെ സീറ്റ് ലഭിച്ചവർ സീറ്റ് അസപ്റ്റൻസ് ഫീസായി 45,000 രൂപ ഒാൺലൈനായോ ഇ-ചലാൻ മുഖാന്തരമോ അടക്കണം. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർ 20,000 രൂപ അടച്ചാൽ മതി. റിപ്പോർട്ടിങ് െസൻററിൽ രേഖകൾ പരിശോധനക്ക് നൽകുകയും വേണം. അലോട്ട് ചെയ്തുകിട്ടിയ സീറ്റ് സ്വീകരിച്ചില്ലെങ്കിൽ JOSAA സീറ്റ് അലോക്കേഷൻ നടപടികളിൽനിന്ന് പുറത്താക്കും. എന്നാൽ, അത്തരക്കാർക്ക് JOSAA സീറ്റ് അലോക്കേഷൻ നടപടികൾ പൂർത്തിയാക്കിയതിനുശേഷം െഎ.െഎ.ടികൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സി.എസ്.എ.ബി സ്പെഷൽ റൗണ്ട് അഡ്മിഷൻ നടപടിയിൽ പെങ്കടുക്കാൻ അവസരം ലഭിച്ചേക്കും (www.csab.nic.in).
െഎ.െഎ.ടിയിലേക്കാണ് സീറ്റ് അലോട്ട്മെെൻറങ്കിൽ െഎ.െഎ.ടികൾക്കായുള്ള 17 റിപ്പോർട്ടിങ് സെൻററുകളിൽ ഏതെങ്കിലും ഒന്നിൽ റിപ്പോർട്ട് ചെയ്യാം.
എൻ.െഎ.ടി (െഎ.െഎ.െഎ.ടി), ജി.എഫ്.ടി.െഎ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലാണ് സീറ്റ് അലോട്ട്മെെൻറങ്കിൽ ഇൗ സ്ഥാപനങ്ങൾക്കായുള്ള 38 റിപ്പോർട്ടിങ് സെൻററുകളിൽ ഒന്നിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. മൊത്തം റിപ്പോർട്ടിങ് സെൻററുകളുടെ ലിസ്റ്റ് JOSAA പോർട്ടലിലുണ്ട്.
ഇനി ഒരാൾക്ക് ആദ്യ റൗണ്ട് സീറ്റ് അലോക്കേഷനിൽ എൻ.െഎ.ടിയിലേക്കാണ് സീറ്റ് ലഭിച്ചിട്ടുള്ളതെങ്കിൽ അതിനായുള്ള റിപ്പോർട്ടിങ് സെൻററിൽ റിപ്പോർട്ട് ചെയ്ത് സീറ്റ് ഉറപ്പിക്കുകയും തുടർന്നുള്ള സീറ്റ് അലോക്കേഷനിൽ അയാൾക്ക് െഎ.െഎ.ടിയിലേക്ക് സീറ്റ് ലഭിക്കുകയാണെങ്കിൽ െഎ.െഎ.ടികൾക്കായുള്ള റിപ്പോർട്ടിങ് സെൻററിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടുകയുമാണ് വേണ്ടത്. ഇത്തരം നടപടിയെ ഡ്യുവൽ റിപ്പോർട്ടിങ് എന്നാണ് പറയുക.
ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയിൽ (JOSAA) െഎ.െഎ.ടികൾക്കായുള്ള ജോയൻറ് അഡ്മിഷൻ ബോർഡ് (JAB), എൻ.െഎ.ടി, െഎ.െഎ.ടി, ജി.എഫ്.ടി.െഎകൾക്കായുള്ള സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (CSAB) പ്രതിനിധികൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്തമായ സീറ്റ് അലോക്കേഷൻ നടപടികളുടെ ചുമതലയാണ് JOSAAക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://josaa.nic.in എന്ന പോർട്ടൽ സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.