ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിൽ റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 02/22 ബാച്ചിലേക്കാണ് സെലക്ഷൻ.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ: നാവിക് (ജനറൽ ഡ്യൂട്ടി): ഒഴിവ്- 260 (ജനറൽ 112, ഇ.ഡബ്ല്യു.എസ്-28, ഒ.ബി.സി- 72, എസ്.സി-37, എസ്.ടി-11).യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 35 (ജനറൽ 12, ഇ.ഡബ്ല്യു.എസ്-2, ഒ.ബി.സി- 9, എസ്.സി-5, എസ്.ടി-7). യോഗ്യത- എസ്.എസ്.എൽ.സി/പത്താം ക്ലാസ്.
യാന്ത്രിക്: ഒഴിവുകൾ മെക്കാനിക്കൽ 13, ഇലക്ട്രിക്കൽ 9, ഇലക്ട്രോണിക്സ്-5. യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എഞ്ചിനീയറിങ്ങിൽ അംഗീകൃത ഡിേപ്ലാമയും.പ്രായപരിധി- 18-22 വയസ്സ്. ഒരാൾ ഏതെങ്കിലും ഒരു തസ്തികയിൽ മാത്രമേ അപേക്ഷിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.