വ്യോമസേനയിൽ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ഒാഫിസർമാരാകുന്നതിന് പ്രവേശനത്തിന് നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷ ക്ഷണിച്ചു. 2018 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് പ്രവേശനം.
താഴെ പറയുന്ന ബ്രാഞ്ചുകളിലാണ് നിയമനം:
1. ഫ്ലൈയിങ്: 60 ശതമാനം മാർക്കോടെ മൂന്നുവർഷ ബിരുദമാണ് യോഗ്യത. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്. പ്ലസ് ടു തലത്തിൽ മാത്സും ഫിസിക്സും പഠിച്ചിരിക്കണം. അസോസിയേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി പരീക്ഷ വിജയിക്കണം.
2. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)
i) ഏറോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ്): എൻജിനീയറിങ്/ടെക്നോളജിയിൽ നാലുവർഷ ബിരുദം അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് ബിരുദാനന്തരബിരുദം. (പ്ലസ് ടുവിന് മാത്സിനും ഫിസിക്സിനും 60 ശതമാനം മാർക്ക് വേണം) അല്ലെങ്കിൽ അസോസിയേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി പരീക്ഷ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് എൻജിനീയേഴ്സിെൻറ ഗ്രാേജ്വറ്റ് മെംബർഷിപ് എക്സാമിനേഷൻ വിജയിക്കണം.
ii) ഏറോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): എൻജിനീയറിങ്/ടെക്നോളജിയിൽ നാലുവർഷ ബിരുദം അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് ബിരുദാനന്തരബിരുദം. (പ്ലസ് ടുവിന് മാത്സിനും ഫിസിക്സിനും 60 ശതമാനം മാർക്ക് വേണം) അല്ലെങ്കിൽ അസോസിയേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി പരീക്ഷ വിജയിച്ചിരിക്കണം.
3. ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ)
i) അഡ്മിനിസ്ട്രേഷൻ: 60 ശതമാനം മാർക്കോടെ കുറഞ്ഞത് മൂന്നു വർഷത്തെ ബിരുദം. അല്ലെങ്കിൽ അസോസിയേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി പരീക്ഷ വിജയിച്ചിരിക്കണം.
ii) ലോജിസ്റ്റിക്സ്: 60 ശതമാനം മാർക്കോടെ കുറഞ്ഞത് മൂന്നുവർഷത്തെ ബിരുദം. അല്ലെങ്കിൽ അസോസിയേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുടെ സെക്ഷൻ എ ആൻഡ് ബി പരീക്ഷ വിജയിച്ചിരിക്കണം.
iii) അക്കൗണ്ട്സ്: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മൂന്നുവർഷത്തിൽ കുറയാത്ത ബി.കോം ബിരുദം.
iv) എജുക്കേഷൻ: 50 ശതമാനം മാർക്കോടെ എം.ബി.എ/എം.സി.എ/എം.എസ്സി ഇംഗ്ലീഷ്/ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഇൻറർനാഷനൽ റിലേഷൻസ്/ഇൻറർനാഷനൽ സ്റ്റഡീസ്/ഡിഫൻസ് സ്റ്റഡീസ്/സൈക്കോളജി/കമ്പ്യൂട്ടർ സയൻസ്/െഎ.ടി/മാനേജ്മെൻറ്/മാസ് കമ്യൂണിക്കേഷൻ/ജേണലിസം/പബ്ലിക് റിലേഷൻസ്. ബിരുദത്തിന് 60 ശതമാനം മാർക്ക് വേണം.
ൈഫ്ലയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവർ 1994 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്നവർ 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം.
പരീക്ഷ: 2017 ആഗസ്റ്റ് 27നാണ് അഫ്കാറ്റ് നടത്തുക. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ബ്രാഞ്ച്) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ എൻജിനീയറിങ് നോളജ് ടെസ്റ്റും വിജയിക്കണം. എൻജിനീയറിങ് നോളജ് ടെസ്റ്റ് അഫ്കാറ്റിനുശേഷം നടത്തെപ്പടും. അഫ്കാറ്റ് രണ്ട് മണിക്കൂറും എൻജിനീയറിങ് നോളജ് ടെസ്റ്റ് 45 മിനിറ്റുമാണ്. ഇൗ പരീക്ഷകളിൽ യോഗ്യത തെളിയിക്കുന്നവർ ഡെറാഡൂൺ, മൈസൂരു, ഗാന്ധിനഗർ, വരാണസി എന്നിവിടങ്ങളിലെ എയർഫോഴ്സ് സെലക്ഷൻ ബോർഡിൽ നടക്കുന്ന മൂന്നുഘട്ട പരിശോധനക്ക് ക്ഷണിക്കപ്പെടും. അഫ്കാറ്റിന് കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 29.
കൂടുതൽ വിവരങ്ങൾക്കും ഒാൺലൈനായി അപേക്ഷിക്കുന്നതിനും http://www.careerairforce.nic.in/ കാണുക. 1800 11 2448 എന്ന േടാൾ ഫ്രീ നമ്പറിലും 011- 26160458/ 26160459 (ഡയറക്ട്), 011 23010231 എക്സ്റ്റൻഷൻ 7905 ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.