സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കോൾ സെന്റർ എന്നിവയിലേക്കാണ് നിയമനം. വിവിധ യൂനിറ്റുകളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ:
- മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വെറ്ററിനറി സർജൻ 156, ശമ്പളം 44,020 രൂപ. പരമാവധി പ്രായം 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്-156, ശമ്പളം 20,065. യോഗ്യത: ആരോഗ്യമുള്ളവരാകണം. ഡ്രൈവിങ് ലൈസൻസുണ്ടാകണം. പ്രായപരിധി 45.
- മൊബൈൽ സർജറി യൂനിറ്റുകൾ: വെറ്ററിനറി സർജൻ , ഒഴിവുകൾ 12. ശമ്പളം 61100. പ്രായംപരിധി 60.
- വെറ്ററിനറി സർജൻ (BVSc & AH വിത്ത് സർജറി ട്രെയിനിങ്) ഒഴിവുകൾ 12. ശമ്പളം 56100. പ്രായപരിധി 60.
- ഡ്രൈവർ-കം-അറ്റൻഡന്റ്: ഒഴിവുകൾ 12. ശമ്പളം: 20065. നല്ല ആരോഗ്യവും ഡ്രൈവിങ് ലൈസൻസും ഉള്ളവരാകണം. പ്രായപരിധി 45 വയസ്സ്.
- വെറ്ററിനറി സർജൻ തസതികയിൽ അപേക്ഷിക്കുന്നവർക്ക് കെ.വി.എസ്.സി രജിസ്ട്രേഷനുണ്ടായിരിക്കണം. മലയാളം അറിയണം. എൽ.എം.വി ഡ്രൈവിങ് ലൈസൻസുണ്ടാകണം.
- കോൾ സെന്ററിലെ ഒഴിവുകൾ-വെറ്ററിനറി സർജൻ. ഒഴിവുകൾ 3; വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ (BVSC & AH) - 1. പ്രായപരിധി 60 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ahd.kerala.gov.in, www.cmd.kerala.gov.inൽ ഏപ്രിൽ ഒമ്പത് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് വെറ്ററിനറി സർജൻ 2500 രൂപ; ഡ്രൈവർ-കം-അറ്റൻഡന്റ് 2000 രൂപ. ഓരോ തസ്തികക്കും ഫീസ് അടക്കം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.