ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഡൽഹി, കൊൽക്കത്ത, സെക്കന്ദരാബാദ്, മീററ്റ് എന്നിവിടങ്ങളിലാണ് നിയമനം. 126 ഒഴിവുകൾ. അസിസ്റ്റന്‍റ് പ്രോഗ്രാമർ 'ബി'-സി, ഡൽഹി-ഒഴിവുകൾ 20, കൊൽക്കത്ത 5, സെക്കന്ദരാബാദ് 2, ശമ്പളം 22,154 രൂപ. അസിസ്റ്റന്‍റ് നെറ്റ്വർക്ക് എൻജിനീയർ 'ബി'-സി, ഡൽഹി 2, ശമ്പളം 22,154 രൂപ. സീനിയർ പ്രോഗ്രാമർ-സി, ഡൽഹി 65, കൊൽക്കത്ത 3, ശമ്പളം 40,810 രൂപ. പ്രോഗ്രാമർ-സി, ഡൽഹി 1, ശമ്പളം 34,980 രൂപ. നെറ്റ്വർക്ക് സ്പെഷലിസ്റ്റ്-സി, ഡൽഹി 2, കൊൽക്കത്ത 2, ശമ്പളം 40,810 രൂപ. സിസ്റ്റം അനലിസ്റ്റ്-സി, ഡൽഹി 12, ശമ്പളം 52,470 രൂപ. പ്രോഗ്രാമർ അസിസ്റ്റന്‍റ്-എ, മീററ്റ് 2, ശമ്പളം 21,420 രൂപ. സീനിയർ കൺസൾട്ടന്‍റ്-സി.ഇ, ഡൽഹി 5, ശമ്പളം 90,000-1,25,000 രൂപ. കൺസൾട്ടന്‍റ് -സി.ഇ, ഡൽഹി 5, ശമ്പളം 60,000-90,000 രൂപ. വിജ്ഞാപനം https://nielit.gov.in/delhiൽ. അപേക്ഷ ഓൺലൈനായി ജനുവരി 9 വരെ. ഡൽഹി നീലിറ്റിൽ സയന്റിസ്റ്റ് ബി (ഗ്രൂപ് എ) തസ്തികയിൽ 16 ഒഴിവുകൾ ലഭ്യമാണ്. ശമ്പളനിരക്ക് 56,100-1,77,500 രൂപ. കൂടുതൽ വിവരങ്ങൾ www.nielit.gov.inൽ. അപേക്ഷ ഓൺലൈനായി ജനുവരി 18നകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.