തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് നിശ്ചയിച്ച യോഗ്യതകളില്നിന്ന് ക്രിമിനല്‍ ജുഡീഷ്യറി ടെസ്റ്റ് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. വിവിധ സർവിസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
എല്ലാ സർവിസ് സംഘടനകളുടെയും പ്രതിനിധികള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേരള റവന്യൂ സബോര്‍ഡിനേറ്റ് സർവിസ് സ്പെഷല്‍ റൂളില്‍ ഭേദഗതി വരുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. 1973ന് മുമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നതിന് വ്യവസ്ഥയുണ്ടായിരുന്നു.
അക്കാരണത്താലാണ് ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. 1973ല്‍ സി.ആർ.പി.സി നിലവില്‍ വന്നശേഷം ഈ പദവി നല്കാന് വ്യവസ്ഥയില്ലാതായി. എന്നാല്‍, സ്പെഷല്‍ റൂളില്‍ നിലനിന്നിരുന്ന ടെസ്റ്റ് ഒഴിവാക്കിയില്ല. ഈ അപാകതയാണ് ഇപ്പോള്‍ പരിഹരിക്കുന്നത്. എന്നാല്‍, തഹസില്‍ദാര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഈ യോഗ്യതയില്‍നിന്ന് ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് ഒഴിവാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.