ഡിജിറ്റൽ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ (ടെക്നോപാർക്ക്, തിരുവനന്തപുരം) വിവിധ പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം https://duk.ac.inൽ. എം.ടെക്-കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സ്‍പെഷലൈസേഷനുകൾ-കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്), സീറ്റുകൾ 90. യോഗ്യത: ബി.ടെക്/ബി.ഇ സി.സി.എസ്/ഐ.ടി/ഇ.സി/ഇ.ഇ/ഇൻസ്ട്രുമെന്റേഷൻ)/എം.സി.എ/എം.എസ് സി(സി.എസ്/ഐ.ടി)/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ.
എം.ടെക്-ഇലക്ട്രോണിക്സ് എൻജിനീയറിങ് (സ്‍പെഷലൈസേഷൻ-ആർട്ടിഫിഷൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസിങ് ആൻഡ് ഓട്ടോമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ്-റോബോട്ടിക്സ്, കമ്പ്യൂട്ടേഷനൽ ഇമേജിങ്), സീറ്റുകൾ 60, യോഗ്യത: BTech/BE (EE/ECE/AEI/EI/റോബോട്ടിക്സ്)/MSc ഇലക്ടോണിക്സ്/ഇൻസ്ട്രുമെന്റേഷൻ 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം; ഗേറ്റ് സ്കോർ.
എം.ടെക്-ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ, സീറ്റുകൾ 20. യോഗ്യത: ബി.ടെക്/എം.എസ് സി. എം.എസ് സി-കമ്പ്യൂട്ടർ സയൻസ് (സ്‍പെഷലൈസേഷനുകൾ-മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ സിസ്റ്റംസ് എൻജിനീയറിങ്, സ്പീച്ച് & ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക്ചെയിൻ ടെക്നോളജീസ്), യോഗ്യത: 60 ശതമാനം മാർക്കോടെ സയൻസ്/എൻജിനീയറിങ് ബിരുദം (മാത്സ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ, ബി.ഇ/ബി.കെട് (ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻസ്) . എം.എസ് സി-കമ്പ്യൂട്ടർ സയൻസ് (സ്‍പെഷലൈസേഷൻ-ഡാറ്റാ അനലിറ്റിക്സ്, ജിയോസ്‍പേഷ്യൽ അനലിറ്റിക്സ്എം .എസ് സി-ഡാറ്റാ അനലിറ്റിക്സ്, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ് സി (ജിയോളജി/ജിയോഗ്രഫി/സി.എസ്/ഇൻഫർമാറ്റിക്സ് അല്ലെങ്കിൽ ബി.ടെക് സിവിൽ)/ബി.എസ്.സി (ബയോളജിക്കൽ സയൻസസ്/കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) . എം.എസ്.സി-ഇലക്ട്രോണിക്സ്, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.ടെക്/ബി.സി.എ/എം.ബി.ബി.എസ് യം. എം.എസ്.സി-ഇക്കോളജി-യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.ടെക്/ബി.ഇ (സിവിൽ/മെക്കാനിക്കൽ/കെമിക്കൽ) .
എം.ബി.എ (സ്‍പെഷലൈസേഷനുകൾ-ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, എച്ച്.ആർ, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപറേഷൻസ്, സിസ്റ്റംസ് ടെക്നോളജി മാനേജ്മെന്റ്), യോഗ്യത: ഡിഗ്രി/പി.ജി 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അപേക്ഷ ഓൺലൈനായി മേയ് ഒന്നിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.