കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ഇന്ത്യയൊട്ടാകെയുള്ള മാനുഫാക്ചറിങ് യൂനിറ്റുകളിലേക്കും മാർക്കറ്റിങ് ഡിവിഷനുകളിലേക്കും ഡിപ്ലോമ, ഐ.ടി.ഐ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവരെ ഗ്രൂപ് ‘സി’ തസ്തികയിൽ സ്ഥിരമായി നിയമിക്കും. 119 ഒഴിവുകളാണുള്ളത്.
ഡിപ്ലോമ ട്രെയിനി-മെക്കാനിക്കൽ എൻജിനീയറിങ് 52, ഇലക്ട്രിക്കൽ 27, സിവിൽ 7. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ. പ്രായം: 29 വയസ്സ്. ശമ്പളം: 23910-85570 രൂപ. പരിശീലനം രണ്ടുവർഷം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 17000, രണ്ടാം വർഷം പ്രതിമാസം 19600.
ഐ.ടി.ഐ ട്രെയിനി-ടർണർ 16, മെഷിനിസ്റ്റ് 16. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ഫസ്റ്റ്ക്ലാസ് ബിരുദം. അപ്രന്റിസ് ട്രെയിനിങ് പൂർത്തിയാക്കി നാഷനൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രായം: 29. ശമ്പളം: 16900-60650. പരിശീലനം രണ്ടുവർഷം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 16500, രണ്ടാംവർഷം പ്രതിമാസം 18000.
സ്റ്റാഫ് നഴ്സ് - ഒഴിവ് 1. യോഗ്യത: ബി.എസ് സി നഴ്സിങ് അല്ലെങ്കിൽ ത്രിവത്സര നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ 60 ശതമാനം മാർക്കിൽ വിജയിച്ചിരിക്കണം. പ്രായം: 30. ശമ്പളം: 18780-67390. ആദ്യത്തെ രണ്ടു വർഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യണം. സ്റ്റൈപ്പന്റ് ആദ്യവർഷം പ്രതിമാസം 16500, രണ്ടാംവർഷം പ്രതിമാസം 18000.
എല്ലാ തസ്തികകൾക്കും ഒ.ബി.സി മൂന്നുവർഷവും എസ്.സി/എസ്.ടി അഞ്ചുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിജ്ഞാപനം www.bemlindia.inൽ. അപേക്ഷഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 18 വൈകീട്ട് ആറുവരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.