കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള കൽപാക്കം ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രം വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വനിതകളെയും പരിഗണിക്കും. 91 ഒഴിവുകളുണ്ട്.
സയന്റിഫിക് ഓഫിസർ/ഇ (മെഡിക്കൽ), ജനറൽ സർജറി, ഒഴിവ് 1, ന്യൂക്ലിയർ മെഡിസിൻ 1, പ്രായപരിധി 50 വയസ്സ്.
സയന്റിഫിക് ഓഫിസർ/ഡി (മെഡിക്കൽ) ഡെന്റൽ പ്രോസ്തോഡോണ്ടിക്സ് 1, അനസ്തേഷ്യ 1, ഒഫ്താൽമോളജി 2, ഗൈനക്കോളജി 2, റേഡിയോളജി 4, പീഡിയാട്രിക്സ് 2, ഇ.എൻ.ടി 1, ന്യൂക്ലിയർ മെഡിസിൻ 2, ജനറൽ സർജറി 1, ഹ്യൂമൻ/ മെഡിക്കൽ ജനിറ്റിക്സ് 1.
സയന്റിഫിക് ഓഫിസർ/സി (മെഡിക്കൽ)-ജനറൽ ഡ്യൂട്ടി/കാഷ്യാലിറ്റി മെഡിക്കൽ ഓഫിസർ-15.
ടെക്നിക്കൽ ഓഫിസർ/ ബി-ഫിസിയോതെറപ്പി 1, സയന്റിഫിക് അസിസ്റ്റന്റ്/ സി-മെഡിക്കൽ സോഷ്യൽ വർക്കർ 1, നഴ്സ്/എ, ഒഴിവുകൾ 27.
സയന്റിഫിക് അസിസ്റ്റന്റ്/ ബി-പത്തോളജി 6, റേഡിയോളജി 1, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് 4, ശമ്പളം 35400 രൂപ.
ഫാർമസിസ്റ്റ്/ബി-14.
ടെക്നീഷ്യൻ/ബി-ഓർത്തോപിഡിക് 1, ഇ.സി.ജി 1, കാർഡിയോ സോനോഗ്രഫി 1.
വിജ്ഞാപനം https://www.igcar.gov.in/recruitment.html ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 30വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.