ദക്ഷിണ റെയിൽവേ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഒമ്പത് ഫുൾടൈം മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നു.
യോഗ്യരായ ഡോക്ടർമാരിൽനിന്നും കേന്ദ്ര/സംസ്ഥാന ഗവൺമെൻറിൽനിന്നും വിരമിച്ച ഗവൺമെൻറ് -മെഡിക്കൽ ഒാഫിസർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
തസ്തികകളുടെ വിശദവിവരങ്ങൾ താഴെ:
ആകെ ഒമ്പത് ഒഴിവാണുള്ളത്.
a. സൂപ്പർ സ്പെഷലിസ്റ്റ് (കാർഡിയാക് സർജൻ) -1
b. സ്പെഷലിസ്റ്റ് (ഒാർത്തോപീഡിക്സ്) -1
c. ജനറൽ ഡ്യൂട്ടി (മെഡിക്കൽ ഒാഫിസർ) -7
വിഭാഗങ്ങൾ: സംവരണേതര -05, മറ്റു പിന്നാക്ക വിഭാഗം -2, പട്ടിക വർഗം -2. തസ്തികകൾ താൽകാലികവും ഭരണപരമായ ആവശ്യമനുസരിച്ച് മാറ്റത്തിന് വിധേയവും പരസ്പരം മാറാൻ സാധ്യതയുള്ളതുമാണ്. ഉദ്യോഗാർഥികൾ ആവശ്യമാകുന്നപക്ഷം ദക്ഷിണ റെയിൽവേയിൽ എവിടെയും ജോലിചെയ്യാൻ തയാറവുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും
1. സൂപ്പർ സ്പെഷലിസ്റ്റ്: ഉദ്യോഗാർഥി M.ch (കാർഡിയാക് സർജറി) അല്ലെങ്കിൽ തത്തുല്യ കോഴ്സ് പാസായിരിക്കേണ്ടതും ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണ്ടതും ആണ്. ബന്ധപ്പെട്ട സൂപ്പർ സ്പെഷാലിറ്റിയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം.
2. സ്പെഷലിസ്റ്റ് ഒാർത്തോപീഡിക്: ഒാർത്തോപീഡിക്സിൽ പോസ്റ്റ്ഗ്രാജ്യേഷൻ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ കോഴ്സ് ഉള്ളവരും ഇന്ത്യൻ മെഡിക്കൽ കൗൺസിൽവശം രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാകണം. ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം.
3. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ: എം.ബി.ബി.എസ് ഉള്ളവരും ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഒരു വർഷത്തെ പരിചയം അഭികാമ്യം.
പ്രായം: 01-01-2017ന് 50 വയസ്സ് കവിയരുത്. പട്ടികവർഗക്കാർക്ക് അഞ്ചുവർഷവും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
സംസ്ഥാന/കേന്ദ്ര ഗവൺമെൻറിൽനിന്ന് വിരമിച്ച മെഡിക്കൽ ഒാഫിസർമാർ 65 വയസ്സിൽ കവിയാത്തവരായിരിക്കണം.
ഇൻറർവ്യൂ നടത്തുന്ന സ്ഥലവും തീയതിയും സമയവും: ചീഫ് മെഡിക്കൽ ഡയറക്ടർ, ദക്ഷിണ റെയിൽവേ, മെഡിക്കൽ ഡിപ്പാർട്ട്മെൻറ്, മൂർ മാർക്കറ്റ് കോംപ്ലക്സ്, 4ാം നില, പാർക്ക് ടൗൺ, ചെന്നൈ-600003െൻറ ഒാഫിസ് തീയതി 10-10-207. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യണം.
ശമ്പളം: സൂപ്പർ സ്പെഷലിസ്റ്റ് -90,000, സ്പെഷലിസ്റ്റ് -70,000, ജനറൽ ഡ്യൂട്ടി -60,000 രൂപ.
അപേക്ഷ:
www.sr.indian.railways.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് വാക് ഇൻ ഇൻറർവ്യൂ തീയതിയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പരിശോധനക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. നിബന്ധകളും വ്യവസ്ഥകളും അപേക്ഷയുടെ മാതൃകയും വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 044-25350386
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.