ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ: 56 ഒഴിവുകൾ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ജൂനിയർ മാനേജർമാരെ തെരഞ്ഞെടുക്കുന്നു.

ആകെ 56 ഒഴിവുകളുണ്ട് (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഫിനാൻസ് 1, ഹ്യൂമൻ റിസോഴ്സ്/എച്ച്.ആർ 1). ജനറൽ വിഭാഗത്തിൽ 26 ഒഴിവുകളാണുള്ളത്.

സംവരണ ഒഴിവുകൾ -എസ്.സി 7, എസ്.ടി 3, ഒ.ബി.സി നോൺ ക്രീമിലെയർ 15, ഇ.ഡബ്ല്യു.എസ് 5.യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളുമടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustancopper.comൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈനായി ജൂലൈ ഒന്നു മുതൽ 22 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് careers@hindustancopper.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - Junior Manager in Hindustan Copper Limited- 56 Vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.