യു.പി.എസ്.സി 2025ലെ എൻജിനീയറിങ് സർവിസ് പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. ഉയർന്ന റാങ്ക് നേടുന്നവർക്ക് കേന്ദ്ര സർവിസിൽ എൻജിനീയറാകാം.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എന്നീ നാല് വിഭാഗങ്ങളിലായി നിലവിൽ ഏകദേശം 232 ഒഴിവുകളാണുള്ളത്. ഭിന്നശേഷിക്കാർക്ക് 12 ഒഴിവുകളിൽ നിയമനം ലിക്കും. ഗ്രൂപ് എ. ബി. സർവിസ് /തസ്തികകളിലാണ് അവസരം.
സിവിൽ എൻജിനീയറിങ് വിഭാഗത്തിൽപെടുന്നവർക്ക് സെൻട്രൽ എൻജിനീയറിങ് സർവിസ് (റോഡ്സ് ഉൾപ്പെടെ), സർവേ ഓഫ് ഇന്ത്യൻ, ബോർഡർ റോഡ്സ്, ഇന്ത്യൻ ഡിഫെൻസ്, മിലിട്ടറി എൻജിനീയറിങ് സർവിസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ് സർവിസ് മുതലായവയിലും മെക്കാനിക്കൽ വിഭാഗത്തിൽ ഡിഫെൻസ്, നേവൽ ആർമമെന്റ്, ബോർഡർ റോഡ്സ്, മെറ്റീരിയൽ മാനേജ്മെന്റ് മുതലായ സർവിസുകളിലും ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിഫെൻസ്, നേവൽ മെറ്റീരിയൽ മാനേജ്മെന്റ്, എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, സെൻട്രൽ പവർ എൻജിനീയറിങ് മുതലായ സർവിസുകളിലും ഇലക്ട്രോണിക്സ് വിഭാഗത്തിൽ ടെലി കമ്യൂണിക്കേഷൻസ്, സെൻട്രൽ പവർ എൻജിനീയറിങ് നേവൽ ആർമമെന്റ്, റേഡിയോ റെഗുലേറ്ററി മുതലായ സർവിസുകളിലുമാണ് നിയമനം.
യോഗ്യത: എൻജിനീയറിങ് ബിരുദം/തത്തുല്യം. നേവൽ ആർമമെന്റ് സർവിസുകളിലേക്ക് എം.എസ്‍സി (വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്, റേഡിയോ എൻജിനീയറിങ്) ഫിസിക്സ്/ഇലക്ട്രോണിക്സ്) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2025ൽ 21-30 വയസ്സ് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷ ഫീസ് 200 രൂപ. വനിത, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി ഒക്ടോബർ എട്ട് വൈകീട്ട് 6 മണിക്ക് മുമ്പ് അപേക്ഷിക്കണം. പ്രിലിമിനറി, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി ഒമ്പതിന് ദേശീയതലത്തിൽ നടത്തും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.