ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ പൈപ്പ് ലൈൻസ് ഡിവിഷനിൽ എൻജിനീയർ അസിസ്റ്റൻറ്, ടെക്നിക്കൽ അറ്റൻഡൻറ്- ട്രേഡ് വൺ എന്നീ തസ്തികകളിൽ നിയമനം. ആകെ 32 ഒഴിവുകളാണുള്ളത്.
ഒഴിവുകൾ- മെക്കാനിക്കൽ- ഏഴ്, ഇലക്ട്രിക്കൽ- ഏഴ്, ടി&െഎ- എട്ട്, ടെക്നിക്കൽ അസിസ്റ്റൻറ് - 10.
26-12-2017ൽ 18നും 26നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്സി-എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നുവർഷവും വയസ്സിളവുണ്ട്.
യോഗ്യത: എൻജിനീയറിങ് അസിസ്റ്റൻറ് (മെക്കാനിക്കൽ)- മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമ അല്ലെങ്കിൽ ഒാേട്ടാമൊബൈൽ എൻജിനീയറിങ് ബിരുദം. ഇലക്ട്രിക്കൽസ്- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ രണ്ടുവർഷമോ അല്ലെങ്കിൽ ഒരുവർഷത്തെ ഡിേപ്ലാമയോ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.
ടി&െഎ- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൺ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് പ്രോസസ് കൺട്രോൾ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയിൽ ഡിേപ്ലാമ.
ടെക്നിക്കൽ അറ്റൻഡൻറ്- പത്താം ക്ലാസ്, തത്തുല്യ യോഗ്യത, ഏതെങ്കിലും സർക്കാർ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും െഎ.ടി.െഎ ട്രേഡ്, എസ്.സി.വി.ടി/ എൻ.സി.വി.ടി നൽകുന്ന ട്രേഡ് സർട്ടിഫിക്കേറ്റ് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയവർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യം/നൈപുണ്യം/ശാരീരികക്ഷമത പരിശോധന എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജനറൽ, ഒ.ബി.സി വിഭാഗങ്ങൾ 100 രൂപ അപേക്ഷ ഫീസ് അടക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല.
അപേക്ഷ ഒാൺലൈനായി അയക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും
www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കേ ണ്ട അവാസാന തീയതി 15-01-2018.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.