എൻജിനീയറിങ് ബിരുദധാരികൾക്ക് കരസേനയിൽ ജൂലൈയിൽ ആരംഭിക്കുന്ന 133ാമത് ടെക്നിക്കൽ ഗ്രാേജ്വറ്റ് കോഴ്സിലൂടെ (TGC-133) പെർമനൻറ് കമീഷൻ നേടി ലഫ്റ്റനൻറ് പദവിയിൽ ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലാണ് പരിശീലനം. ഒഴിവുകൾ 40. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിന് പ്രായം 20-27.
1994 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഇനിപറയുന്ന എൻജിനീയറിങ് ബ്രാഞ്ചുകാർക്കാണ് അവസരം ലഭ്യമായ ഒഴിവുകൾ ബ്രാക്കറ്റിൽ- സിവിൽ/ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി (11), മെക്കാനിക്കൽ (3), ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (4), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ടെക്നോളജി (9), ഇൻഫർമേഷൻ ടെക്നോളജി (3), ഇലക്േട്രാണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (2), ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് (1), ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (1), സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ (1), ഏേറാനോട്ടിക്കൽ/ഏറോസ്പേസ് ഏവിയോണിക്സ് (3), ഓട്ടോമൊബൈൽ എൻജിനീയറിങ് (1), ടെക്സ്റ്റൈൽ എൻജിനീയറിങ് (1). ബന്ധപ്പെട്ട ബ്രാഞ്ചിലെ എൻജിനീയറിങ് ബിദുദക്കാർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. ഓഫിസർ എൻട്രി അപ്ലൈ/ ലോഗിൻ ചെയ്ത് മാർച്ച് 26 മൂന്നുമണിവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (SSB) ബംഗളൂരു, ഭോപാൽ, അലഹാബാദ്, കപൂർത്തല എന്നിവിടങ്ങളിൽ വെച്ച് സൈക്കോളജിക്കൽ ടെസ്റ്റിങ്, ഗ്രൂപ് ടെസ്റ്റിങ്, ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. പരിശീലനം 49 ആഴ്ചയാണ്. ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ലഫ്റ്റനൻറ് പദവിയിൽ ഓഫിസറായി നിയമിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.