ന്യൂഡൽഹി: 2024 നവംബർ 14 മുതൽ 27 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്കായി ഗേൾ, ബോയ് ഗൈഡുകളുടെ പാനൽ തയാറാക്കുന്നു. രണ്ട് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കും മാത്രമാണ് അവസരം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്. ഉയർന്ന പ്രായപരിധി 30 വയസ്.
പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്ന ഗേൾ, ബോയ് ഗൈഡുകൾക്ക് പ്രതിഫലം ലഭിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
താല്പര്യമുള്ളവർ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ്, റൂം നമ്പർ 251, ഇൻഫർമേഷൻ ഓഫീസ്, കേരള ഹൗസ്, 3 - ജന്ദർ മന്ദർ റോഡ്, ന്യൂഡൽഹി - 110 001 എന്ന വിലാസത്തിൽ 2024 നവംബർ നാലിനകം അപേക്ഷ ലഭ്യമാക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് ഫോൺ: 011 - 23360349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.