കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയിൽ ഇന്ത്യ എക്സിക്യൂട്ടിവ് ട്രെയിനികളെ തേടുന്നു. ഒഴിവുകൾ 48 (ഇൻസ്ട്രുമെന്റേഷൻ 18, മെക്കാനിക്കൽ 15, ഇലക്ട്രിക്കൽ 15). യോഗ്യത: 65 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/പ്രൊഡക്ഷൻ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ). SC/ST/PWD വിഭാഗങ്ങൾക്ക് 60 ശതമാനം മാർക്ക് മതി. ഗേറ്റ് 2022 സ്കോർ നേടിയിരിക്കണം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് യോഗ്യത നേടിയവരെയും പരിഗണിക്കും. ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2020 വർഷമോ അതിനുമുമ്പോ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. പ്രായപരിധി 16.3.2022ൽ 26 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരം ഇളവ്. വിജ്ഞാപനം https://gailonline.comൽ കരിയേഴ്സ് ലിങ്കിൽ അപേക്ഷ ഓൺലൈനായി മാർച്ച് 16നകം. ഗേറ്റ് 2022 രജിസ്ട്രേഷൻ നമ്പർ അപേക്ഷയിൽ കാണിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.