നാല് വർഷ സംയോജിത ബി.എഡ് അപേക്ഷ 31 വരെ: തീരുമാനമെടുക്കാതെ കേരളം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായുള്ള നാല് വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് (ഐ.ടി.ഇ.പി) അനുമതിക്ക് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ അപേക്ഷ ക്ഷണിച്ചിട്ടും നയപരമായ തീരുമാനമെടുക്കാതെ കേരളം. നിലവിലെ ബി.എഡ് കോഴ്സുകൾ പൂർണമായും 2030ഓടെ പൂർണമായും ഐ.ടി.ഇ.പിയിലേക്ക് മാറാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ ഘടനയിലുള്ള കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് കേരളം ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുന്നത്.

കഴിഞ്ഞ അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പി‍െൻറ നേതൃത്വത്തിൽ നടത്തിയ കോൺക്ലേവിൽ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് നടത്തിപ്പ് സംബന്ധിച്ച് ചർച്ച വന്നിരുന്നു. ആദ്യഘട്ടത്തിൽ സർവകലാശാലകളിൽ ആരംഭിക്കാമെന്ന പൊതുനിർദേശം ഉയർന്നെങ്കിലും സർക്കാർ നയപരമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോഴ്സ് ആരംഭിക്കുകയാണെങ്കിൽ ഇന്‍റേൺഷിപ്/അധ്യാപക പരിശീലനം ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കുന്നതുൾപ്പെടെ നടപടികൾ പൂർത്തിയാക്കണം.

ഹയർ സെക്കൻഡറി പഠനത്തിനുശേഷം നാലുവർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സാണ് എൻ.സി.ടി.ഇ രൂപകൽപന ചെയ്തിരിക്കുന്നത്. മൂന്നുവർഷ ബിരുദ കോഴ്സിനൊപ്പം ടീച്ചർ എജുക്കേഷൻ കൂടി ചേർത്തുള്ളതാണ് ഐ.ടി.ഇ.പി കോഴ്സ്. നിലവിലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾ/സർവകലാശാലകൾ എന്നിവയിൽ ഈ കോഴ്സ് തുടങ്ങാം. ഇതിനുപുറമെ നിലവിലെ ടീച്ചർ എജുക്കേഷൻ കോളജുകൾ പുതിയ കോഴ്സ് നടത്താനാവുന്ന രൂപത്തിൽ പരിവർത്തിപ്പിക്കാനുമാകും.

2030ഓടെ നിലവിലുള്ള ഏക/ദ്വിവർഷ ബി.എഡ് കോഴ്സുകൾ പൂർണമായും നിർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരേസമയം ബി.എ/ബി.എസ്സി/ബി.കോം കോഴ്സുകൾക്കും ടീച്ചർ എജുക്കേഷൻ ബിരുദത്തിനും (ബി.എഡ്) തുല്യമാകുന്നതാണ് എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള ഐ.ടി.ഇ.പി കോഴ്സ്.

ഹയർ സെക്കൻഡറി കോഴ്സ് 50 ശതമാനം മാർക്കിൽ വിജയിച്ചവർക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നൽകണം. ഏത് സ്ട്രീമിലുള്ള കോഴ്സാണ് (ആർട്സ്/കൊമേഴ്സ്/സയൻസ്) തെരഞ്ഞെടുക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. സ്കൂൾ അധ്യാപകരാകാനുള്ള ചുരുങ്ങിയ യോഗ്യതയായി ഐ.ടി.ഇ.പി മാറുമെന്നാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നത്.

വെ​ല്ലു​വി​ളി സാ​മ്പ​ത്തി​കം ത​ന്നെ

പു​തി​യ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​തി​ന്​ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത ത​ന്നെ​യാ​ണ്​ കേ​ര​ള​ത്തി​ന്​ മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലെ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ലോ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലോ കോ​ഴ്​​സ്​ തു​ട​ങ്ങാ​ൻ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​നി​ൽ മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണം. നി​ല​വി​ലെ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ കോ​ള​ജു​ക​ളി​ൽ സം​യോ​ജി​ത കോ​ഴ്​​സ്​ തു​ട​ങ്ങാ​ൻ ആ​ർ​ട്​​സ്​/​കൊ​മേ​ഴ്​​സ്​/ സ​യ​ൻ​സ്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണം. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള ല​ബോ​റ​ട്ട​റി​ക​ളും സ​ജ്ജീ​ക​രി​ക്ക​ണം. നി​ല​വി​ലെ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളെ ഈ ​രീ​തി​യി​ൽ പ​രി​വ​ർ​ത്തി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ 2030ന്​ ​ശേ​ഷം ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പും അ​നി​ശ്​​ചി​ത​ത്വ​ത്തി​ലാ​കും.

Tags:    
News Summary - Four year integrated B.Ed: Kerala without a decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.