ഗെയിൽ ഇന്ത്യ ലിമിറ്റഡ് ന്യൂഡൽഹി രാജ്യത്തെ വിവിധ യൂനിറ്റുകൾ/ വർക്ക് സെന്ററുകളിലേക്ക് നോൺ എക്സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളിൽ നിയമനത്തിന് പരസ്യ നമ്പർ GAIL/OPEN/MISC/1/2024 പ്രകാരം അപേക്ഷകൾ ഷണിച്ചു.
തസ്തികകളും ഒഴിവുകളും: ജൂനിയൻ എൻജിനീയർ -കെമിക്കൽ 2, മെക്കാനിക്കൽ 1, ഫോർമാൻ ഇലക്ട്രിക്കൽ 1, ഇൻസ്ട്രുമെന്റേഷൻ 1, സിവിൽ 6, ജൂനിയർ സൂപ്രണ്ട് ഓഫിഷ്യൽ ലാങ്േഗ്വജ് 5, ജൂനിയർ കെമിസ്റ്റ് 8, ജൂനിയർ അക്കൗണ്ടന്റ് 14, ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി) 3, ഓപറേറ്റർ കെമിക്കൽ 73, ടെക്നീഷ്യൻ ഇലക്ട്രിക്കൽ 44, ടെക്നീഷ്യൻ ഇൻസ്ട്രുമെന്റേഷൻ 45, മെക്കാനിക്കൽ 39, ടെലികോം ആൻഡ് ടെലിമെട്രി 11, ഓപറേറ്റർ ഫയർ 39, ബോയ്‍ലർ 8, അക്കൗണ്ട്സ് അസിസ്റ്റന്റ് 13, ബിസിനസ് അസിസ്റ്റന്റ് 65. വിവിധ തസ്തികകളിലായി ആകെ 391 ഒഴിവുകളാണുള്ളത്.
എസ്.സി, എസ്.ടി, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് സംവരണാനുകൂല്യം ലഭിക്കും.വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://gailonline.comൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാഭ്യാസ യോഗ്യത അടങ്ങുന്ന യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് 50 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. സെപ്റ്റംബർ ഏഴിന് വൈകീട്ട് 6 മണി വരെ https://gailonline.com/CR Appliying Gail.htmlൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ/ട്രേഡ് ടെസ്റ്റ് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത മുതാലയ കേന്ദ്രങ്ങളിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.