കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ മുംബൈയില്‍ നടത്തുന്ന സൗജന്യ സിവില്‍ സർവിസ് പരിശീലനത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെ രണ്ട് സെക്ഷനുകളിലായി നടക്കും.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ മര്‍കസ് ഇന്‍റര്‍നാഷണല്‍ സ്‌കൂളാണ് കേന്ദ്രം. ഓരോ മണിക്കൂര്‍ വീതമുള്ള രണ്ട് സെഷനുകളിലായാണ് പ്രവേശന പരീക്ഷ. 11 മുതല്‍ 12 വരെയും രണ്ട് മുതല്‍ മൂന്ന് വരെയുമാണ് പരീക്ഷ സമയം. രാവിലെ പത്തിന് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 10.45ന് പ്രവേശനം അവസാനിപ്പിക്കും. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്ന് നേരത്തെ നല്‍കിയ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് പ്രിന്‍റ് എടുക്കണം. പരീക്ഷ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡ്, കറുപ്പ് നിറത്തിലുള്ള ബോള്‍ പെന്‍ ഇവ മാത്രമേ അനുവദിക്കുകയുള്ളൂ.
മാസ്‌ക് നിർബന്ധമാണ്. പരീക്ഷ നടത്തിപ്പ് ചുമതലയുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ ബുധനാഴ്ച കോഴിക്കോട് എത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നടത്തി വരുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള റസിഡന്‍ഷ്യല്‍ കോഴ്‌സില്‍ മികച്ച രീതിയിലുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. പ്രവേശന പരീക്ഷക്ക് ആദ്യമായാണ് കോഴിക്കോട് കേന്ദ്രം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.