ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ - റേഡിയോ ഓപറേറ്റർ/ റേഡിയോ മെക്കാനിക് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഓപറേറ്റർ വിഭാഗത്തിൽ 217 ഒഴിവുകളും റേഡിയോ മെക്കാനിക് 30 ഒഴിവുമാണുള്ളത്.
ബി.എസ്.എഫ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കാണ് നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ശമ്പളം: 25500 -81100.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു. ഈ വിഷയങ്ങൾക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ എസ്.എസ്.എൽസി/മെട്രിക്കുലേഷനും രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും. പ്രായം: 18-25. എസ്.സി, എസ്.ടി, ഒ.ബി.സി -എൻ.സി.എൽ ഉൾപ്പെടെ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://rectt.bsf.gov.inൽ. മേയ് 12 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.