കേരള ഹൈകോടതിയിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഓഫിസ് അറ്റൻഡൻറ് തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ഓൺലൈനായി www.hckrecruitment.nic.inൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 14 വരെ സമർപ്പിക്കാം. (റിക്രൂട്ട്മെൻറ് നമ്പർ 11/2020). 10 ഒഴിവുകളാണുള്ളത്. ശമ്പളനിരക്ക് 16,500-35,700 രൂപ. ലോക്കോമോട്ടോർ ഡിസെബിലിറ്റി, ഡെഫ്, ൈബ്ലൻഡ് വിഭാഗങ്ങളിൽപെടുന്നവർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം വെബ്പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷകർ 1970 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ലോക്കോമോട്ടോർ ഡിസെബിലിറ്റിയുള്ളവർ 1974 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചിരിക്കണം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബിരുദമെടുത്തവരാകരുത്. വിധവകൾക്കും വിമുക്തഭടന്മാർക്കും മറ്റും പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്. അപേക്ഷ ഫീസില്ല.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റിൽ ജനറൽനോളജ് ആൻഡ് കറൻറ് അഫയേഴ്സ്, ന്യൂമെറിക്കൽ എബിലിറ്റി, മെൻറൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലായി ആകെ 100 മാർക്കിെൻറ ചോദ്യങ്ങളുണ്ടാവും. 100 മിനിറ്റ് സമയം അനുവദിക്കും. ഉത്തരം തെറ്റിയാൽ കാൽ മാർക്ക് വീതം കുറക്കും. ഇൻറർവ്യൂ 10 മാർക്കിനാണ്. 35 ശതമാനം മാർക്കിൽ കുറയാതെ ലഭിക്കുന്നവരെയാണ് റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുക.
അർഹതയുള്ളവർക്ക് എഴുത്തുപരീക്ഷക്കായി സ്ക്രൈബിെൻറ സേവനം സ്വീകരിക്കാം. ഓൺലൈൻ അപേക്ഷയിലും ഇക്കാര്യം സൂചിപ്പിക്കണം. ഹൈകോടതി മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടാവും സ്ക്രൈബിനെ ഉപയോഗിക്കാനാവുക. കൂടുതൽ വിവരങ്ങൾ www.hckrecruitment.nic.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.