തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (െഎ.സി.എ.ആർ) കീഴിലുള്ള ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡിെൻറ (എൻ.എ.ഇ.എ.ബി) അംഗീകാരം ലഭിച്ചു. സർവകലാശാലക്കും അതിന് കീഴിലുള്ള വിവിധ കോളജുകൾക്കും അക്കാദമിക് പ്രോഗ്രാമുകൾക്കും അഞ്ചു വർഷത്തേക്കാണ് അംഗീകാരം. കുറച്ച് കാലമായി സർവകലാശാലക്ക് ഐ.സി.എ.ആർ അംഗീകാരം മുടങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ അക്രഡിറ്റേഷൻ ബോർഡ് നിയമിച്ച വിദഗ്ധ സംഘം സർവകലാശാലയും കോളജുകളും സന്ദർശിച്ചും സർവകലാശാല തയാറാക്കിയ സ്വയം പഠന റിപ്പോർട്ടും സ്കോർ കാർഡും വിലയിരുത്തിയുമാണ് അംഗീകാരം നൽകിയത്.
സർവകലാശാല, അനുബന്ധ സ്ഥാപനങ്ങളായ വെള്ളായണി, പടന്നക്കാട്, വെള്ളാനിക്കര കാർഷിക കോളജുകൾ, വെള്ളാനിക്കര ഫോറസ്ട്രി, തവനൂർ കേളപ്പജി എൻജിനിയറിങ്, വെള്ളാനിക്കര കോഓപറേഷൻ ആൻഡ് ബാങ്കിങ് കോളജുകൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകൾക്കാണ് അംഗീകാരം ലഭിച്ചത്.
സർവകലാശാലയിലെ വിദ്യാർഥികൾക്ക് രാജ്യത്തുടനീളമുള്ള 70ലധികം സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളിൽ ഉന്നത പഠനത്തിനും മറ്റ് സംസ്ഥാന കാർഷിക സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ പഠിക്കാനും ഈ അംഗീകാരം സഹായകമാകുമെന്ന് സർവകലാശാല വാർത്തകുറിപ്പിൽ അറിയിച്ചു. ഐ.സി.എ.ആറിൽനിന്നുള്ള ധനസഹായം, മത്സരാധിഷ്ഠിത ഗവേഷണ ഗ്രാൻറ് എന്നിവയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.