പത്തനംതിട്ട: തൊഴില്‍ അന്വേഷകര്‍ക്ക് പരമാവധി തൊഴില്‍ പ്രദാനം ചെയ്യുന്ന വേദിയായി തൊഴില്‍ മേളകള്‍ മാറണമെന്ന് ജില്ലതല സ്കില്‍ കമ്മിറ്റി ചെയര്‍പേഴ്സനും കലക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍മേള ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ല ഭരണകൂടത്തിന്റെയും ജില്ല നൈപുണ്യ വികസന കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് സംഘടിപ്പിക്കുന്ന മേള മാര്‍ച്ച് 19ന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും മലയോരമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഇത്തരം മേളകള്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന വിവിധങ്ങളായ മേഖലയില്‍നിന്നുള്ള തൊഴില്‍ ദാതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 28 വരെയും തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് മൂന്നു മുതല്‍ 16 വരെയും രജിസ്റ്റര്‍ ചെയ്യാം.
ജില്ല പ്ലാനിങ് ഓഫിസര്‍ സാബു. സി. മാത്യു, ഫിനാന്‍സ് ഓഫിസര്‍ ഷിബു എബ്രഹാം, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി. സനല്‍ കുമാര്‍, പട്ടികവര്‍ഗ വികസന ഓഫിസര്‍ എസ്.എസ്. സുധീര്‍, എംപ്ലോയ്മെന്റ് ഓഫിസര്‍ ഖദീജാ ബീവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.